city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary| സിപിഎം മുൻ കാസർകോട് ജില്ലാ സെക്രടറി എ കെ നാരായണൻ അന്തരിച്ചു; വിടവാങ്ങിയത് പോരാട്ടം ജീവിതമാക്കിയ നേതാവ്

കാഞ്ഞങ്ങാട്: (KasargodVartha) സിപിഎം മുൻ കാസർകോട് ജില്ലാ സെക്രടറിയും സംസ്ഥാന കമിറ്റിയംഗവും ബീഡിത്തൊഴിലാളികളുടെ അഖിലേൻഡ്യ നേതാവുമായിരുന്ന കാഞ്ഞങ്ങാട്ടെ എ കെ നാരായണൻ (84) അന്തരിച്ചു.

Obituary| സിപിഎം മുൻ കാസർകോട് ജില്ലാ സെക്രടറി എ കെ നാരായണൻ അന്തരിച്ചു; വിടവാങ്ങിയത് പോരാട്ടം ജീവിതമാക്കിയ നേതാവ്

ഞായറാഴ്‌ച രാത്രി 11.30 മണിയോടെ കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഏതാനും വർഷമായി വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ മേലാങ്കോട്ടെ സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. 11.30ന് അതിയാമ്പൂർ ബാലബോധിനി വായനശാലയിലും പൊതുദർശനത്തിന് വച്ചശേഷം 12.30ന് വീട്ടിലെത്തിക്കും. സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് നടക്കും.

1989 മുതൽ 1994 വരെയും 2004 മുതൽ നാലുവർഷവും സിപിഎം കാസർകോട് ജില്ലാ സെക്രടറിയായി പ്രവർത്തിച്ചു.

1939ൽ നീലേശ്വരം പാലായിലാണ് ജനനം. എ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ബീഡിമേഖലയിലെ തൊഴി ലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. നീണ്ടകാലം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമിറ്റിയംഗവുമായി. ബീഡിത്തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന, ദേശീയ ഭാരവാഹിയുമായി പ്രവർത്തിച്ചിരുന്നു.

2008-2011വരെ കൺസ്യൂമർ ഫെഡ് ചെയർമാനായിരുന്നു. കാസർകോട് ജില്ല രൂപീകരിച്ചത് മുതൽ സിപി എം ജില്ലാസെക്രടറിയറ്റംഗമാണ്. സിഐടിയു ജില്ലാ പ്രസിഡന്റും സെക്രടറിയുമായിരുന്നു. ദിനേശ് ബീഡി കേന്ദ്രസംഘം ഡയറക്ടർ, ഹൊസ്‌ദുർഗ് സംഘം പ്രസിഡന്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിൽ കമ്മാടം ചുള്ളി എ‌സ്റ്റേറ്റിൽ നടന്ന തൊഴിലാളി സമരം, കാഞ്ഞങ്ങാട്ടെ കല്ലട്ര വുഡ് ഇൻഡസ്ട്രീസ് സമരം എന്നിവയുടെ നേതൃത്വം വഹിച്ചിരുന്നു. ദിനേശ് ബീഡി സംഘം രൂപീകരിക്കുന്നതിനിടയാക്കിയ മംഗ്ളൂറിലെ ബീഡി സമരത്തിൽ പങ്കെടുത്ത് ജയിലായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായി

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽവാസം അനുഷ്ഠിച്ചു.

വിവിധ കാലത്തായി രണ്ടുവർഷം തടവിൽ കഴിയേണ്ടിവന്നിരുന്നു.

കാഞ്ഞങ്ങാട് അതിയാമ്പൂറിലെ അമ്പു - പാലായിയിലെ മാണിക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിര (റിട. ദിനേശ് ബീഡി ജീവനക്കാരി). മക്കൾ: ലൈല, അനിത, ആശ, സീമ. മരുമക്കൾ: നാരായണൻ അരയി, അഡ്വ. യദുനാഥ്, ജൈനേന്ദ്രൻ, അശോകൻ.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kanhangad,  AK Narayanan, Passed Away, Obituary, CPM leader AK Narayanan passed away. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia