city-gold-ad-for-blogger
Aster MIMS 10/10/2023

സിപിഎം ബ്രാഞ്ച് സെക്രടറിയെ പാർടിയിൽ നിന്ന് പുറത്താക്കി; ചികിത്സാ സഹായ ധനത്തിൽ ക്രമക്കേടും സംഘടനാ വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ആരോപണം; അടിസ്ഥാനരഹിതമെന്ന് പുറത്താക്കപ്പെട്ടയാൾ

ബദിയടുക്ക: (www.kasargodvartha.com 28.02.2022) ചികിത്സാ സഹായധനത്തിൽ ക്രമക്കേടും സംഘടനാ വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന ആരോപണത്തിൽ ബ്രാഞ്ച് സെക്രടറിയെ സിപിഎമിൽ നിന്നും പുറത്താക്കി. സിപിഎം പള്ളത്തടുക്ക ബ്രാഞ്ച് സെക്രടറി അബ്ദുർ റസാഖ് ചാലക്കോടിനെതിരെയാണ് നടപടി. പാർടിയുടെ സംഘടനാ രീതിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയതിനാണ് പാർടിയിൽ നിന്നും പുറത്താക്കിയതെന്ന് സിപിഎം ബദിയടുക്ക ലോകൽ സെക്രടറി ചന്ദ്രൻ പൊയ്യകണ്ടം വാർത്താകുറിപ്പിൽ അറിയിച്ചു.
                                                
സിപിഎം ബ്രാഞ്ച് സെക്രടറിയെ പാർടിയിൽ നിന്ന് പുറത്താക്കി; ചികിത്സാ സഹായ ധനത്തിൽ ക്രമക്കേടും സംഘടനാ വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ആരോപണം; അടിസ്ഥാനരഹിതമെന്ന് പുറത്താക്കപ്പെട്ടയാൾ

പള്ളത്തടുക്ക പ്രദേശത്ത് ക്യാൻസർ ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് പാർടി സ്വരൂപിച്ച് നൽകാൻ തീരുമാനിച്ച ചികിത്സാ സഹായധനത്തിൽ നിന്നും പണം തിരിമറി നടത്തി വലിയ രീതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തുകയും, സിപിഎം ബ്രാഞ്ച് സെക്രടറി എന്ന പദവിയുപയോഗിച്ച് കൊണ്ട് ജനങ്ങൾക്കിടയിൽ നിന്നും വ്യാപകമായി സ്വന്തം ആവശ്യത്തിനായി പണം പിരിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

ഫെബ്രുവരി 14 ന് ബ്രാഞ്ച് അംഗം ഗണേഷ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രടറിക്കെതിരെ നടപടി വേണമെന്ന് ശക്തമായ അഭിപ്രായമാണ് ഉയർന്നത്. സംഘടന രീതി പ്രകാരം ചികിത്സ സഹായ ധനത്തിൽ തിരിമറി നടത്തിയ പണവും കൃത്യമായ കണക്കുകളും പാർടിക്ക് ബോധ്യപ്പെടുത്താനും റസാഖിനെതിരെ പാർടിക്ക് ലഭിച്ച വിവരങ്ങളുടെ വസ്തുകൾ അറിഞ്ഞ് ഫെബ്രുവരി 23ന് ചേരുന്ന യോഗത്തിൽ റിപോർട് ചെയ്യുന്നതിനുമായി ബ്രാഞ്ച് ചുമതലയുള്ള ലോകൽ കമിറ്റി അംഗങ്ങൾ ഉൾപെടുന്ന സമിതിയെ ചുമതപ്പെടുത്തിയിരുന്നു. ബ്രാഞ്ച് സെക്രടറിയുടെ ചുമതലയിൽ നിന്നും റസാഖിനെ നീക്കം ചെയ്യുകയും പകരം നിസാമുദ്ദീന് ചുമതല നൽകുകയും ചെയ്തു.

തുടർന്ന് ലോകൽ കമിറ്റിയുടെ അന്വേഷണ റിപോർടിന്റെ അടിസ്ഥാനത്തിൽ നാരായണ മണിയാണിയുടെ അധ്വക്ഷതയിൽ ചേർന്ന ബ്രാഞ്ച് യോഗത്തിൽ റസാഖിനെ പാർടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. അതേ സമയം തന്നെ ബ്രാഞ്ച് സെക്രടറിയല്ലാത്ത വ്യക്തിയെ ബ്രാഞ്ച് സെക്രടറിയാക്കി സ്വീകരണം നൽകിയ മുസ്ലിം ലീഗിന്റെ കാപട്യം തിരിച്ചറിയണമെന്നും സാമ്പത്തിക ക്രമക്കേട് കാണിക്കുന്ന ഒരാളെയും പാർടി സംരക്ഷിക്കുകയില്ലെന്നും ഇത്തരം ഹീനമായ പ്രവർത്തനം നടത്തിയ ആളുകൾക്ക് പച്ചപ്പരവതാനി വിരിച്ച് സ്വീകരിച്ചാനയിക്കുന്ന പാർടിയായി മുസ്ലീം ലീഗ് മാറിയെന്നും ലോകൽ സെക്രടറി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതേസമയം ചികിത്സാസഹായ ഫൻഡിൽ ക്രമക്കേട് നടത്തിയെന്ന പാർടിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് റസാഖ് ചാലക്കോട് കാസർകോട് വാർത്തയോട് പറഞ്ഞു. താൻ പാർടിയിൽ ആയിരുന്നപ്പോൾ വാട്സാപ് ഗ്രൂപ് വഴി ചികിത്സാ സഹായം തേടിയിരുന്നു എന്നത് സത്യമാണ്. പലരും ചികിത്സാ സഹായം ഗ്രൂപിൽ വാഗ്ദാനം ചെയ്തതല്ലാതെ പണം ആരും തന്നെ തന്നിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഫൻഡ് തിരിമറി നടത്തിയെന്നും സ്വന്തം നിലയിൽ പണം പിരിച്ചുവെന്നും ആരോപണം ഉന്നയിക്കുന്നവർ തന്നെയാണ് അത് തെളിയിക്കേണ്ടതെന്നും റസാഖ് പ്രതികരിച്ചു. തനിക്കെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kerala, Badiyadukka, Top-Headlines, CPM, Secretary, Political party, Complaint, Committee, CPM branch secretary expelled from the party.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL