Cow died | പേയിളകി പരാക്രമം കാട്ടി പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ച് പശു; ഒടുവില്‍ ക്വാറിയില്‍ വീണ് ചത്തു
Dec 23, 2022, 21:18 IST
ബദിയഡുക്ക: (www.kasargodvartha.com) പേയിളകി പരാക്രമം കാട്ടി പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ച പശു ഒടുവില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് ചത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാന്യ കൊല്ലങ്കാനത്താണ് സംഭവം നടന്നത്. പ്രദേശവാസിയുടെ പശുവാണ് ബുധനാഴ്ച മുതല്‍ ആശങ്ക സൃഷ്ടിച്ചത്.
മറ്റു മൃഗങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതായും കൊല്ലങ്കാന ഏവിഞ്ച ഭാഗത്ത് സ്‌കൂള്‍ കുട്ടികളെ വിരട്ടിയോടിച്ചതായും പരാതിയുണ്ടായിരുന്നു. വീടിനകത്തേക്ക് കയറിയ പശുവിനെ സാഹസികമായാണ് വീട്ടുകാര്‍ പുറത്തിറക്കിയത്. അതിനിടെയാണ് പശുവിനെ ക്വാറിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ജെസിബി എത്തി കുഴിച്ച് മൂടി.

Keywords: Latest-News, Kerala, Kasaragod, Badiyadukka, Top-Headlines, Cow, Died, Cow died after violence.
< !- START disable copy paste -->