city-gold-ad-for-blogger

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന്‍ കുത്തിവെപ്പ് കാസര്‍കോട്ട് പുരോഗമിക്കുന്നു; ആദ്യ ഘട്ടം 9 കേന്ദ്രങ്ങളില്‍; രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളില്‍

ഉദുമ: (www.kasargodvartha.com 23.01.2021) ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന്‍ കുത്തിവെപ്പ് കാസര്‍കോട്ട് പുരോഗമിക്കുന്നു. ജനുവരി 16 മുതല്‍ ഒമ്പത് കേന്ദ്രങ്ങളിലാണ് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. കാസര്‍കോട് ഗവണ്‍മെന്റ് മെഡികല്‍ കോളജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികള്‍, പെരിയ സി എച് സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. 

                                                                              
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന്‍ കുത്തിവെപ്പ് കാസര്‍കോട്ട് പുരോഗമിക്കുന്നു; ആദ്യ ഘട്ടം 9 കേന്ദ്രങ്ങളില്‍; രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളില്‍


രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നതിനായി ഈ ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 58 വാക്സിന്‍ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കുടുംബാരോഗ്യ കേന്ദ്രത്തിലും കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങും.
                                                                          
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന്‍ കുത്തിവെപ്പ് കാസര്‍കോട്ട് പുരോഗമിക്കുന്നു; ആദ്യ ഘട്ടം 9 കേന്ദ്രങ്ങളില്‍; രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളില്‍

                                                                                  
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന്‍ കുത്തിവെപ്പ് കാസര്‍കോട്ട് പുരോഗമിക്കുന്നു; ആദ്യ ഘട്ടം 9 കേന്ദ്രങ്ങളില്‍; രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളില്‍
                                                                            
ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലും കഴിഞ്ഞ ദിവസം മുതല്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ഉദുമ, ചെമ്മനാട് എന്നീ പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്സിന്‍ നല്‍കുക. ഒരു ദിവസം 100 പേര്‍ക്ക് കോവിഡ് പ്രോടോകോള്‍ അനുസരിച്ച് വാക്സിന്‍ വിതരണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വാക്സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് സാമ്പിള്‍ ശേഖരണ കേന്ദ്രത്തിലൂടെ ഉദുമ, ചെമ്മനാട്, പള്ളിക്കര എന്നീ പഞ്ചായത്തുകളില്‍ നിന്നായി ഇതുവരെയായി 12,764 പേരുടെ സ്വാബ് ശേഖരിച്ചതായി മെഡികല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് കളനാട് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന മൂന്നാം ഘട്ടത്തില്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് ഹെല്‍ത് ഇന്‍സ്പെക്ടര്‍ റെജികുമാര്‍ അഭ്യര്‍ഥിച്ചു.

രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നതിനായി ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 58 വാക്സിന്‍ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Keywords:  Udma, News, Kasaragod, Kerala, Health, COVID-19, Corona, Vaccinations, Kanhangad, Covid vaccination for health workers is in progress in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia