city-gold-ad-for-blogger

കാസർകോട് ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികൾ; ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് സർകാരിനോട് ഹൈകോടതി

കാസർകോട്: (www.kasargodvartha.com 28.05.2021) ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് സർകാരിന് ഹൈകോടതി നിർദേശം. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്റാണ് ഹൈകോടതിയെ സമീപിച്ചത്.

കോവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാകാത്തതും, ഓക്സിജൻ ലഭ്യതക്കുറവ്, വെൻ്റിലേറ്ററുകളുടെ അഭാവം, ഡോക്ടർമാരുടെയും അനുബന്ധ ആരോഗ്യ പ്രവർത്തകരുടെയും കുറവ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രടറി റാശിദ് മുഹിയുദ്ദീൻ ഹൈകോടതിയിൽ ഹർജി നൽകിയത്.

കാസർകോട് ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികൾ; ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് സർകാരിനോട് ഹൈകോടതി

രക്തഘടകങ്ങൾ വേർതിരിക്കുന്ന യൂണിറ്റ് ജൂൺ ഒന്നിന് പ്രവർത്തനം തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പിനെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സ്വാഗതം ചെയ്തു

കാസർകോട്: രക്തഘടകങ്ങൾ വേർതിരിക്കുന്ന യൂണിറ്റ് ജൂൺ ഒന്നിന് പ്രവർത്തനം തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പിനെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സ്വാഗതം ചെയ്തു. ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്ലാസ്മ യുടെ ആവശ്യം വർധിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ബ്ലഡ് സെപറേഷൻ യൂനിറ്റ് അടിയന്തിരമായി പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രടറി സന്ദീപ് പത്മിനി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു.

യൂണിറ്റിൻ്റെ പ്രവർത്തനത്തിനാവശ്യമായ ഏഴ് ജീവനക്കാരിൽ മൂന്ന് പേരുടെ നിയമനം ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. സൗകര്യങ്ങൾ ഉണ്ടായിട്ടും പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് താക്കീത് നൽകിയിരുന്നു.

Keywords:  Kerala, News, Kasaragod, COVID-19, Corona, Government, High-Court, District, Treatment, Fraternity Movement, COVID prevention measures in Kasargod district; The High Court asked the government to give an explanation within a week.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia