കോവിഡ് പോസിറ്റീവായത് ദുരിതമായി; ചക്ക വീണ് പരിക്കേറ്റ യുവാവിന്റെ ശസ്ത്രക്രിയ മുടങ്ങി
May 27, 2020, 14:27 IST
ബേളൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് നാല് ദിവസം മുമ്പ് ചക്ക വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. കൈകളും കാലുകളും തളര്‍ ന്നിരുന്നു. ഇതിന് അടിയന്തിര ശസ്ത്രക്രിയയും നിര്‍ദേശിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ എല്ലാ ശസ്ത്രക്രിയകള്‍ക്കു മുമ്പ് കൊവിഡ് ടെസ്റ്റ് ന ടത്താറുണ്ട്. ഈ പരിശോധനയിലാണ് രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇനി രണ്ടാമത്തെ ഫലം വന്നതിന് ശേഷം മാത്രമേ ശസ്ത്രക്രിയ നടക്കൂ എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം.
കോവിഡ് പോസ്റ്റീവായ രോഗിയുടെ ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാരും തയ്യാറാകുന്നില്ലെന്നാണ് വിവരം. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നു കിട്ടിയതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ നാല്‍പതോളം പേരുടെ സ്രവം പരിശോധന നടത്തിയിരുന്നു. അതില്‍ 18 എണ്ണം നെഗറ്റീവായി.
Keywords: Kasaragod, Kerala, Kanhangad, Kerala, News, COVID-19, Patient's, Covid patient's operation cancelled