city-gold-ad-for-blogger

കോവിഡ് രോഗികള്‍ കൂടുന്നു: കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കര്‍ശന നിയന്ത്രണം; വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കുറച്ചു

കാഞ്ഞങ്ങാട്:  (www.kasargodvartha.com 05.10.2020) കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണവും ജാഗ്രതയും പുലര്‍ത്താന്‍ നഗരസഭ കോവിഡ് ജാഗ്രത സമിതി യോഗം തീരുമാനിച്ചു.
കോവിഡ് രോഗികള്‍ കൂടുന്നു: കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കര്‍ശന നിയന്ത്രണം; വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കുറച്ചു


നിയന്ത്രണങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാക്കാന്‍ തീരുമാനിച്ചു.


ഹോട്ടലുകളിലും റസ്‌റ്റോറ്റന്റുകളിലും ഒരു സമയം അഞ്ചു പേരെ മാത്രം ഇരുത്തി ഭക്ഷണം നല്‍കാനും വൈകുന്നേരം ആറു മണിക്ക് ശേഷം പാര്‍സല്‍ നല്‍കാനും മാത്രം അനുവാദം നല്‍കും.

എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും ഹാന്‍ഡ് വാഷും സാനിറ്റൈസറും നിര്‍ബന്ധമാക്കി. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.


Keywords: Kasaragod, Kanhangad, Kerala, News, COVID-19, Case, Increase, Patient's, Municipality, Covid patients on the rise: Strict control in Kanhangad municipality

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia