city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് 19: കാസര്‍കോട് 20 സി എഫ് എല്‍ ടി സികളില്‍ 4366 കിടക്കകള്‍ സജ്ജീകരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.07.2020) കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 20 സി എഫ് എല്‍ ടി സികള്‍ (കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍) സജ്ജീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അിറയിച്ചു. ഇവിടെ 4366 കിടക്കളാണുള്ളത്. ഉയഗിരി വര്‍ക്കിങ് വുണ്‍സ് ഹോസ്റ്റല്‍ (80 കിടക്കകള്‍), സി യു കെ പഴയകെട്ടിടം പടന്നക്കാട് (64), കാഞ്ഞങ്ങാട് സര്‍ജികെയര്‍ ആശുപത്രി (72), പടന്നക്കാട് കാര്‍ഷിക സര്‍വ്വകലാശാല(220 ), കണ്ണൂര്‍ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസ് (100 ), വിദ്യാനഗര്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ (60 ), വിദ്യാനഗര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് (170), പരവനടുക്കം എം ആര്‍ എസ് ( 250) ദേളി സഅദിയ കോളേജ് (700) പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് (200), ചീമേനി തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് (120), ഉദുമ(പെരിയ) സി മെറ്റ് കോളേജ് ഓഫ് നേഴ്സിങ് (143), കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം (378), കാഞ്ഞങ്ങാട് സ്വാമിനിത്യാനന്ദ പോളിടെക്നിക് (599), പെരിയ ഗവ.പോളിടെക്നിക് (300), ബദിയഡുക്ക മാര്‍തോമ കോളേജ് ഓഫ് സ്പെഷ്യല്‍ എജ്യുക്കേഷന്‍(60), ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി (100), പെരിയ സി യു കെ ഹോസ്റ്റല്‍ (300), ഉദയഗിരി കേന്ദ്രീയ വിദ്യാലയം (150), മഞ്ചേസ്വരം ഗോവിന്ദ പൈ കോളേജ് (300) എന്നീ സ്ഥാപനങ്ങളിലാണ് കോവിഡ് സെന്ററുകള്‍ സജീകരിച്ചത്.
കോവിഡ് 19: കാസര്‍കോട് 20 സി എഫ് എല്‍ ടി സികളില്‍ 4366 കിടക്കകള്‍ സജ്ജീകരിച്ചു

സി എഫ് എല്‍ ടി സികളുടെ നടത്തിപ്പ് ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്കാണ്.

കോവിഡ് 19: കാസര്‍കോട് 20 സി എഫ് എല്‍ ടി സികളില്‍ 4366 കിടക്കകള്‍ സജ്ജീകരിച്ചു

Keywords: Kasaragod, Kerala, News, COVID-19, District Collector, Bed, covid 19: Kasargod has set up 4366 beds

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia