വക്കീല്‍ നോട്ടീസ് പ്രതിയുടെ മാതാവ് സ്വീകരിച്ചാല്‍ പ്രതി കുറ്റക്കാരനാകില്ല
Oct 3, 2012, 23:04 IST
കാസര്‍കോട് : വക്കീല്‍ നോട്ടീസ് പ്രതിയുടെ മാതാവ് സ്വീകരിച്ചാല്‍ ചെക്ക്കേസില്‍ പ്രതി കുറ്റക്കാരനാകില്ലെന്ന് കോടതി. ശ്രീറാം ട്രാന്‍സ്പോര്‍ട് കമ്പനി നുള്ളിപ്പാടി കാസര്‍കോട് ബ്രാഞ്ച് ഫയല്‍ ചെയ്ത ചെക്ക് കേസില്‍ പ്രതിയായ ഹൊസ്ദുര്‍ഗ് താലൂക്കിലെ നീലേശ്വരം കീച്ചേരി വീട്ടില്‍ ഭാസ്ക്കരന്റെ മകന് കെ.വി. പ്രകാശനെ(40) കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയച്ചുകൊണ്ടാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട് ) ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീറാം ട്രാന്‍സ്പോര്‍ട് ഫൈനാന്‍സ് കമ്പനി പ്രതിക്കെതിരെ നല്കിയ കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. പ്രകാശന് 5.7.2006 ല്‍ അമ്പുഞ്ഞിയുടെ മകന് എ.കെ. സുന്ദരനെ ജാമ്യം നിര്‍ത്തി ടാറ്റ 407 ഗൂഡ്സ് കാരേജ് കെ.എല്‍.07-എ.ബി 2174 വാഹനത്തിന് ലോണ്‍ വാങ്ങിയിരുന്നു. വാഹനത്തിന്റെ ലോണ്‍ 36 അടവു പ്രകാരം അടച്ചു തീര്‍ക്കേണ്ടതാണ്. എന്നാല്‍ പ്രതി ലോണ്‍ തിരിച്ചടക്കാതിരിക്കുമ്പോള് പ്രതി അടക്കേണ്ട തുകയായ 2,25,000 രൂപയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നീലേശ്വരം ബ്രാഞ്ചിലേക്ക് പ്രകാശന് ചെക്ക് നല്‍കിയിരുന്നു. കമ്പനി പ്രകാശന് നല്കിയ ചെക്ക് ബാങ്കില്‍ കലക്ഷന്‍ കൊടുത്തപ്പോള്‍ അക്കൗണ്ടില്‍ മതിയായ പണം ഇല്ല എന്ന കാരണത്താല്‍ ചെക്ക് മടങ്ങിയിരുന്നു.അതിനുശേഷം കമ്പനിയുടെ വക്കീല്‍ പ്രതിക്ക് പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. പക്ഷെ പണം തിരിച്ചുതന്നില്ലെന്നായിരുന്നു പ്രതിക്കെതിരെ ഉള്ള ആരോപണം.
പ്രതിക്ക് കമ്പനി വക്കീല്‍ അയച്ച നോട്ടീസ കിട്ടിയിട്ടില്ലെന്നും, ആ നോട്ടീസ് പ്രതിയുടെ അമ്മ നാരായണിയാണ് കൈപറ്റിയതെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. വക്കീല്‍ നോട്ടീസ് അമ്മ സ്വീകരിച്ചതുകൊണ്ട് പ്രതിക്ക് നിയമപരമായി യാതൊരു ഉത്തരവാദിത്തവുമില്ലെന്നും പ്രതി ശ്രീരാമ ട്രാന്‍സ്പോര്‍ട് കമ്പനിക്ക് 2,25,000 രൂപയ്ക്ക് ചെക്ക കൊടുത്തിട്ടില്ലെന്നും ലോണ്‍ വാങ്ങുമ്പോള്‍ കൊടുത്ത ബ്ലാങ്ക് ചെക്ക് പൂരിപ്പിച്ച് ദുരുപയോഗം ചെയ്ത് പ്രതിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കേസില്‍ കമ്പനി ഹാജരാക്കിയ റിക്കാര്‍ഡുകള്‍ ന്യായമായതല്ലെന്നും വാദിച്ച പ്രതിവാദം വക്കീലിന്റെ വാദം കോടതി ശരിവെച്ചു. കമ്പനി വക്കീലിന്റെ നോ്ട്ടീസ് പ്രതിക്ക് തന്നെ കൊടുക്കേണ്ടതാണെന്നും അതിനു വേണ്ടി പ്രതിഭാഗം ബന്ധപ്പെട്ട പോസ്റ്റുമാനെ വിസ്തരിക്കേണ്ടതില്ലെന്നും പ്രതി പ്രകാശനെ വെറുതെ വിട്ടുകൊണ്ട് കോടതി വ്യക്തമാക്കി. കാസര്‍കോട് മജിസ്ട്രേറ്റു കോടതി (രണ്ട്) പ്രതി കുറ്റക്കാരനാണെന്നു കണ്ട വിധിക്കെതിരെ പ്രതി ഫയല്‍ ചെയ്ത അപ്പീലിലാണ് അഡീഷണല്‍ ജില്ലാ കോടതി വിധി പ്രസ്താവിച്ചത്.
പ്രതി പ്രകാശനു വേണ്ടി അപ്പീല്‍ കോടതിയില്‍ രാമന് ആന്‍ഡ് കമ്പനിയുടെ അഡ്വക്കേറ്റ് കെ.രാമപട്ടാളി കുമ്പള ഹാജരായി.

Keywords: Accept,Kasaragod, Bank-Check, Case, Cash, Transfer, Court, Court Order, Bank, Bank Loans, Neeleswaram, Collection, Kerala