city-gold-ad-for-blogger

Court Order | തോക്ക് ചൂണ്ടിയ ടൈഗര്‍ സമീറിന് തോക്കും ഫോണും കോടതി തിരിച്ചുനല്‍കി

കാഞ്ഞങ്ങാട്: (www.kasargodvartha.com) തെരുവുനായ ശല്ല്യം കാരണം മദ്രസാ വിദ്യാര്‍ഥികള്‍ക്കൊപ്പം തോക്കുമായി അകമ്പടി പോയ ബേക്കല്‍ ഇല്ല്യാസ് നഗറിലെ സമീര്‍ എന്ന ടൈഗര്‍ സമീറിന്റെ തോക്കും മൊബൈല്‍ഫോണും കോടതി വിട്ടുകൊടുത്തു.
  
Court Order | തോക്ക് ചൂണ്ടിയ ടൈഗര്‍ സമീറിന് തോക്കും ഫോണും കോടതി തിരിച്ചുനല്‍കി

തെരുവുനായ ശല്ല്യം രൂക്ഷമായ വേളയില്‍ മദ്രസാ വിദ്യാര്‍ഥികള്‍ക്കൊപ്പം എയര്‍ഗണും ഉയര്‍ത്തിപ്പിടിച്ച് അകമ്പടി പോകുന്ന സമീറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതേതുടര്‍ന്ന് സമീറിനെതിരെ ബേക്കല്‍ പൊലീസ് കേസെടുക്കുകയും തോക്കും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് കോടതി തോക്കും മൊബൈല്‍ഫോണും വിട്ടുകൊടുത്തത്.
  
Court Order | തോക്ക് ചൂണ്ടിയ ടൈഗര്‍ സമീറിന് തോക്കും ഫോണും കോടതി തിരിച്ചുനല്‍കി

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രവും സമര്‍പിച്ചിരുന്നു. നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ് തുവെന്നതിന് ഐപിസി 153 വകുപ്പുപ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. അക്രമികാരികളായ തെരുവുനായ്ക്കള്‍ കാരണം സമീറിന്റെ മകള്‍ ഉള്‍പ്പെടെ മദ്രസയില്‍ പോകാന്‍ ഭയപ്പെട്ടപ്പോഴാണ് സമീര്‍ തോക്കുമായി ഇവര്‍ക്ക് അകമ്പടി സേവിച്ചത്.

  

13 കുട്ടികള്‍ക്കൊപ്പം തോക്കുമായി പോകുന്ന സമീറിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം കുട്ടികളെ നായ്ക്കള്‍ ഓടിച്ചാല്‍ വെടിവെച്ചുകൊല്ലുമെന്ന ശബ്ദസന്ദേശവും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന കുറ്റംചുമത്തി കേസെടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്നും തെരുവുനായ്ക്കള്‍ കാരണം കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഭയന്നപ്പോഴാണ് താന്‍ തോക്കെടുത്തതെന്നാണ് സമീര്‍ വിശദീകരിച്ചത്.



Keywords: Kasaragod, Kanhangad, Kerala, Latest-News, News, Top-Headlines, Court, Court-order, Bekal, Controversy, Case, Court returned air-gun and phone to Tiger Saleem.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia