യുവാവിനെ വിറകുകഷണം കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭാര്യ കുറ്റക്കാരി
May 26, 2016, 09:48 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2016) യുവാവിനെ വിറകുകഷണം കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്നിലെ യശ്വന്ത് (39) കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഭാര്യ ടി ആര് പ്രസീത(32) കുറ്റക്കാരിയാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ബുധനാഴ്ചയാണ് വിധിച്ചത്.
ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2013 ഒക്ടോബര്‍ 18ന് വൈകുന്നേരം 6.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ യശ്വന്ത് ഭാര്യയുമായി വഴക്കുകൂടിയിരുന്നു. ഇതിനിടയില്‍ പ്രസീതയെ യശ്വന്ത് മര്‍ദിക്കുകയും കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒഴിഞ്ഞുമാറിയ പ്രസീത വിറകുകഷണം കൊണ്ട് യശ്വന്തിന്റെ തലക്കടിക്കുകയായിരുന്നു.
അടിയേറ്റ് ബോധരഹിതനായ യശ്വന്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പ്രസീതക്കെതിരെ രാജപുരം പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ പ്രസീത നടത്തിയത് മനപൂര്‍വ്വമല്ലാത്ത നരഹത്യയാണെന്ന് കോടതി നിരീക്ഷിച്ചു.
Keywords: Kasaragod, Kerala, Panathadi, Court, Murder case, Praseetha, Yashwanth, Court found wife guilty

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.