city-gold-ad-for-blogger
Aster MIMS 10/10/2023

Court Verdict | പട്ടാപ്പകല്‍ ടൂറിസ്റ്റ് ബസില്‍ നിന്നും 2.40 ക്വിന്റല്‍ കഞ്ചാവ് പിടികൂടിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു; വിധി കോവിഡ് കാലത്തെ ലഹരിക്കേസില്‍

കാസര്‍കോട്: (www.kasargodvartha.com) പട്ടാപ്പകല്‍ ടൂറിസ്റ്റ് ബസില്‍ നിന്നും 2.40 ക്വിന്റല്‍ കഞ്ചാവ് പിടികൂടിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റഈസ് (25), മുഹമ്മദ് ഹനീഫ് (43), ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ മുഹമ്മദ് കുഞ്ഞി (30) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടത്.
            
Court Verdict | പട്ടാപ്പകല്‍ ടൂറിസ്റ്റ് ബസില്‍ നിന്നും 2.40 ക്വിന്റല്‍ കഞ്ചാവ് പിടികൂടിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു; വിധി കോവിഡ് കാലത്തെ ലഹരിക്കേസില്‍

കോവിഡ് മഹാമാരി രൂക്ഷമായ കാലത്ത് 2021 മെയ് 28ന് രാവിലെ 9.15 മണിയോടെ ചെട്ടുംകുഴി ആലിന്‍കീഴില്‍ ജന്‍ക്ഷന്‍ എന്ന സ്ഥലത്ത് വെച്ച് കെ എല്‍ 24 സി 3130 ടൂറിസ്റ്റ് ബസില്‍ നിന്നും 2.40 ക്വിന്റല്‍ കഞ്ചാവ് പിടികൂടിയെന്നായിരുന്നു കേസ്. അന്നത്തെ വിദ്യാനഗര്‍ സിഐയും സംഘവുമാണ് കാസര്‍കോട്ട് അടുത്തിടെ നടന്നതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയതെന്നായിരുന്നു പൊലീസ് റിപോര്‍ട്. കഞ്ചാവ് പിടികൂടിയ ശേഷം പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഹനീഫ് താമസിക്കുന്ന വാടക ക്വാര്‍ടേഴ്‌സിലെ മുറിയില്‍ നിന്ന് റിവോള്‍വര്‍, കത്തി, വടിവാള്‍, സ്‌പോര്‍ട്‌സ് ബാറ്റ് തുടങ്ങിയവ കണ്ടെത്തിയെന്നും പൊലീസ് റിപോര്‍ടില്‍ പറഞ്ഞിരുന്നു.

കാസര്‍കോട് ഡി വൈ എസ് പി ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും പ്രതികള്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ലഗേജ് ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നതെന്നും അന്താരാഷ്ട്ര മാര്‍കറ്റില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്ത് അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടില്‍ കൊണ്ടുപോയി വിട്ട് മടങ്ങുന്നതിനിടെ ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് വില്‍പനയ്ക്കായി കടത്തി കൊണ്ടുവന്നതെന്നായിരുന്നു പൊലീസ് കേസ്.
      
Court Verdict | പട്ടാപ്പകല്‍ ടൂറിസ്റ്റ് ബസില്‍ നിന്നും 2.40 ക്വിന്റല്‍ കഞ്ചാവ് പിടികൂടിയെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു; വിധി കോവിഡ് കാലത്തെ ലഹരിക്കേസില്‍

ഈ കേസിലാണ് ഇപ്പോള്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി മുഹമ്മദ് റഈസിന് വേണ്ടി അഡ്വ. കെ പി പ്രദീപ് കുമാറും രണ്ടാം പ്രതി മുഹമ്മദ് ഹനീഫിന് വേണ്ടി അഡ്വ. എ സി സുകുമാരനും മൂന്നാം പ്രതിക്ക് വേണ്ടി അഡ്വ. ഐ വി പ്രമോദുമാണ് ഹാജാരായത്.

Keywords: Court Verdict, Kerala Police, Vidyangar, Kerala News, Kasaragod News, Crime, Drug Case, Court acquitted all accused in drug case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL