റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം; വിജിലന്‍സിനും ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കി
Dec 14, 2016, 10:13 IST
മേല്‍പറമ്പ: (www.kasargodvartha.com 14.12.2016) മേല്‍പ്പറമ്പ ചന്ദ്രഗിരി സ്‌കൂള്‍-കല്ലുവളപ്പ് റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. സംഭവത്തില്‍ വിജിലന്‍സിനും ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കി. ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള റോഡിന്റെ 1.108 കിലോമീറ്റര്‍ നിര്‍മാണത്തിന് 20,32,000 രൂപ ഫണ്ട് അനുവദിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തികരിച്ചെങ്കിലും നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജനകീയ വികസന സമിതിയാണ് വിജിലന്‍സിനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്നിവര്‍ക്കും പരാതി നല്‍കിയത്.
കരാറില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നിലവിലുണ്ടായിരുന്ന ഓവുചാലുകള്‍ മണ്ണിട്ട് മൂടുകയും പടിഞ്ഞാറ് ഭാഗത്തേക്ക് റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നും വരുന്ന മഴവെള്ളം ഒഴുകിപ്പോകാന്‍ റോഡിന്റെ മധ്യഭാഗത്തുകൂടെ ഉണ്ടാക്കിയ മെറ്റല്‍ ചെയ്ത് താഴ്ത്തിനിര്‍മിച്ച ഭാഗം നികത്തുകയും ചെയ്തിരുന്നു. ഇത് റോഡിന്റെ ഇരുഭാഗങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായി. കൃത്യമായ രീതിയിലല്ല ടാറിംഗ് നടത്തിയതെന്നും ഇത് റോഡ് പെട്ടെന്ന് തകരാന്‍ കാരണമാകുമെന്നും പരാതിയില്‍ പറയുന്നു.
Keywords: Kerala, kasaragod, Road, Construction plan, Vigilance, complaint, Melparamba, Chandragiri-river, Contractors, Dst.Panchayath. Corruption-Complaint-to-vigilance