city-gold-ad-for-blogger

സ്‌കൂളിന് സമീപത്തെ കെട്ടിടം കെ ടി ഡി സിയുടെ ബിയര്‍പാര്‍ലറിന് വിട്ടുകൊടുക്കാനുള്ള നഗരസഭാതീരുമാനം വിവാദത്തില്‍

നീലേശ്വരം: (www.kasargodvartha.com 23/05/2017) സ്‌കൂളിന് സമീപത്തെ കെട്ടിടം കെ ടി ഡി സിക്ക് ബിയര്‍പാര്‍ലര്‍ തുടങ്ങാന്‍ വിട്ടുകൊടുക്കാനുള്ള നഗരസഭാതീരുമാനം വിവാദത്തില്‍. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പേരോലിലുള്ള പഴയ മത്സ്യമാര്‍ക്കറ്റ് കെട്ടിടമാണ് ബിയര്‍ ആന്‍ഡ് വൈന്‍പാര്‍ലര്‍ തുടങ്ങാന്‍ വിട്ടുകൊടുക്കുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന നീലേശ്വരം നഗരസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പടന്നക്കാട്ട് ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന കെ ടി ഡി സിയുടെ ബിയര്‍പാര്‍ലര്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. പകരം അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സ്‌കൂളിന് സമീപത്തെ കെട്ടിടം കെ ടി ഡി സിയുടെ ബിയര്‍പാര്‍ലറിന് വിട്ടുകൊടുക്കാനുള്ള നഗരസഭാതീരുമാനം വിവാദത്തില്‍

ഇതിനിടെയാണ് പേരോലില്‍ ഉപേക്ഷിക്കപ്പെട്ട മത്സ്യമാര്‍ക്കറ്റ് കെട്ടിടം ബിയര്‍പാര്‍ലര്‍ തുടങ്ങാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെ ടി ഡി സി മാനേജര്‍ നഗരസഭക്ക് അപേക്ഷ നല്‍കിയത്. ഈ അപേക്ഷ നഗരസഭ പരിഗണിക്കുകയും കെ ടി ഡി സിക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുകയുമായിരുന്നു. എന്നാല്‍ നഗരസഭായോഗത്തില്‍ ഈ വിഷയം രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണിടവരുത്തിയത്.

മറ്റുനഗരസഭകളില്‍ ബിവറേജ് മദ്യശാലകളും ബിയര്‍പാര്‍ലറുകളും അടച്ചുപൂട്ടുമ്പോള്‍ നീലേശ്വത്ത് ഇതെല്ലാം തുറക്കാന്‍ അവസരമുണ്ടാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ പി കരുണാകരന്‍ തുറന്നടിച്ചു. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാനാകാത്ത സ്ഥിതിയുണ്ടാകുമെന്നും കോണ്‍ഗ്രസിലെ എറുവാട്ട് മോഹനന്‍ പറഞ്ഞു.

സമീപത്തുള്ള രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിനൊരുങ്ങുമ്പോള്‍ കെട്ടിടം ബിയര്‍പാര്‍ലറിന് വിട്ടുകൊടുക്കരുതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടി പി ബീനയും ആവശ്യപ്പെട്ടു. അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം കൗണ്‍സിലര്‍മാരെല്ലാം മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ ബിയര്‍പാര്‍ലര്‍ തുടങ്ങുന്നതിനെ അനുകൂലിച്ചു.

നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടുമെന്നും മത്സ്യമാര്‍ക്കറ്റ് കെട്ടിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ അവിടെ ബിയര്‍പാര്‍ലര്‍ തുടങ്ങുന്നതാണ് ഉചിതമെന്നും സിപിഎം കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

20 വര്‍ഷക്കാലമായി ഉപയോഗശൂന്യമായികിടക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്നും ബിയര്‍പാര്‍ലറിനുവേണ്ടി കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാല്‍ സുരക്ഷിതത്വം ഉറപ്പുവരുമെന്നുമുള്ള ന്യായങ്ങളാണ് നഗരസഭാഭരണസമിതി മുന്നോട്ടുവെക്കുന്നത്.

ഏതായാലും കോണ്‍ഗ്രസും സന്നദ്ധസംഘടനകളും എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ ബിയര്‍പാര്‍ലറിനെ ചൊല്ലി വരും ദിവസങ്ങളില്‍ വിവാദവും പ്രതിഷേധവും ശക്തമാകാനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Neeleswaram, School, Building, Fish Market, Congress, Natives, Woman, Supreme Court, Controversy on KTDC's beer parlor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia