city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനായി ശാഫി പറമ്പില്‍ എംഎല്‍എ കാസര്‍കോട്ട് വരുന്നതുമായി ബന്ധപ്പെട്ട് കെ എസ് യുവില്‍ വിവാദം

കാഞ്ഞങ്ങാട്: (KasargodVartha) വിവിധ കോളജ് യൂണിയനുകളുടെ ഉദ്ഘാടനത്തിനായി യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ശാഫി പറമ്പില്‍ എം എല്‍ എ കാസര്‍കോട്ട് വരുന്നതുമായി ബന്ധപ്പെട്ട് കെ എസ് യു വില്‍ വിവാദം. ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ യൂത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളെ മാത്രം ബന്ധപ്പെട്ട് ശാഫി പറമ്പില്‍ എത്തുന്നതാണ് വിവാദത്തിന് കാരണം.
            
Controversy | കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനായി ശാഫി പറമ്പില്‍ എംഎല്‍എ കാസര്‍കോട്ട് വരുന്നതുമായി ബന്ധപ്പെട്ട് കെ എസ് യുവില്‍ വിവാദം

പെരിയ അംബേദ്കര്‍ കോളജ്, രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ്, സെന്റ് ജൂഡ് കോളജ് എന്നീ കോളജുകളുടെ യൂണിയന്‍ ഉദ്ഘാടനത്തിനാണ് ശാഫി പറമ്പില്‍ എത്തുമെന്ന് അറിയിച്ചത്. ശാഫി പറമ്പിലിന്റെ പരിപാടി സംഘടനയില്‍ ഗ്രൂപ് വളര്‍ത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്നതായാണ് ആരോപണം.
എന്നാല്‍ വിവാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് മൂന്ന് യൂണിറ്റ് ഭാരവാഹികളും കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.

കൂടിയാലോചനയില്‍ ഉണ്ടായ ആശയ കുഴപ്പവും ചില സംശയങ്ങളുമാണ് ഇത്തരമൊരു പ്രചാരണങ്ങള്‍ക്ക് കാരണമെന്നാണ് യൂത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കെ എസ് യു ജില്ലാ നേതൃത്വവുമായി ആലോചിക്കുന്നതിന് മുമ്പ് രണ്ട് യൂത് കോണ്‍ഗ്രസ് നേതാക്കളെ കോളജ് യുണിയന്‍ നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ട് ശാഫിയെ യൂണിയന്‍ ഉദ്ഘാടനത്തിന് കൊണ്ടുവരാന്‍ ശ്രമിച്ചതാണ് വിവാദത്തിന് കാരണമായത്.
            
Controversy | കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനായി ശാഫി പറമ്പില്‍ എംഎല്‍എ കാസര്‍കോട്ട് വരുന്നതുമായി ബന്ധപ്പെട്ട് കെ എസ് യുവില്‍ വിവാദം

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റമാണ് ജില്ലയ്ക്കകത്ത് കെ എസ് യു ഉണ്ടാക്കിയതെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കമിറ്റിയുമായി ബന്ധപ്പെടാതെ സ്വന്തം പാളയത്തില്‍ പെട്ടവരുമായി മാത്രം ബന്ധപ്പെട്ട് ശാഫി പറമ്പില്‍ എംഎല്‍എ പരിപാടികളില്‍ പങ്കെടുക്കുന്നു എന്നാണ് ആരോപണം.

മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന ജില്ലാ കമിറ്റിയില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ശാഫി പറമ്പില്‍ എം എല്‍ എ ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ശാഫി പറമ്പിലിന്റെ ഡ്രൈവറുടെ പിതാവ് മരിച്ചതിനാല്‍ ശാഫിയുടെ കാസര്‍കോട് ജില്ലയിലെ പരിപാടി റദ്ദാക്കിയതായാണ് അറിയുന്നത്. ശാഫി പറമ്പില്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് വിവരം.

Keywords: Malayalam News, KSU, Shafi Parambil, Kerala News, Kasaragod News, Controversy, Politics, Political News, Controversy in KSU regarding Shafi Parambil's visit to Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia