city-gold-ad-for-blogger

ട്രഷറിയിൽ ഇടപാടുകാർക്ക് നിയന്ത്രണം; ഇനി മുതൽ പെന്‍ഷന്‍ വിതരണം പിടിഎസ്ബി അകൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍; കൂടുതൽ വിവരങ്ങൾ അറിയാം

കാസർകോട്: (www.kasargodvartha.com 01.07.2021) ട്രഷറി ഇടപാടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നതിനായി പെൻഷൻകാർക്കും ഇടപാടുകാർക്കും ജൂലൈ മാസം മുതൽ ക്രമീകരണങ്ങൾ ഏർപെടുത്തി. ട്രഷറി കൗണ്ടറുകളിൽ കൂടി നേരിട്ടുള്ള പെൻഷൻ വിതരണം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ നിശ്ചിത നമ്പറിൽ അവസാനിക്കുന്ന പിടിഎസ്ബി അകൗണ്ട് ഉടമകൾക്ക് മാത്രമായി ക്രമീകരിച്ചു.

ട്രഷറിയിൽ ഇടപാടുകാർക്ക് നിയന്ത്രണം; ഇനി മുതൽ പെന്‍ഷന്‍ വിതരണം പിടിഎസ്ബി അകൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍; കൂടുതൽ വിവരങ്ങൾ അറിയാം





പെൻഷൻ അകൗണ്ട് നമ്പർ ക്രമീകരണങ്ങൾ ഇങ്ങനെ:

തിങ്കൾ-രാവിലെ പിടിഎസ്ബി അകൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർ, ഉച്ച കഴിഞ്ഞ് പിടിഎസ്ബി അകൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർ.

ചൊവ്വ-രാവിലെ അകൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് അകൗണ്ട് നമ്പർ മൂന്നിൽ അവസാനിക്കുന്നവർ.

ബുധൻ-രാവിലെ അകൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് അകൗണ്ട് നമ്പർ അഞ്ചിൽ അവസാനിക്കുന്നവർ.

വ്യാഴം-രാവിലെ അകൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് അകൗണ്ട് നമ്പർ ഏഴിൽ അവസാനിക്കുന്നവർ.

വെള്ളി-രാവിലെ അകൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് പെൻഷൻ അകൗണ്ട് നമ്പർ ഒമ്പതിൽ അവസാനിക്കുന്നവർ.

പെൻഷൻ നേരിട്ട് കൈപ്പറ്റുന്നതിനായി ഒരാൾ അവരവർക്ക് അനുവദിക്കപ്പെട്ട സമയത്ത് സ്വന്തം ചെകിനോടൊപ്പം ജീവിതപങ്കാളിയുടെ ചെകുകൾ കൂടി ഹാജരാക്കിയാൽ പങ്കാളിയുടെ പെൻഷനും അതോടൊപ്പം തന്നെ വിതരണം ചെയ്യുന്നതാണ്.

ടി എസ് ബി, ഇ ടി എസ് ബി തുടങ്ങിയ വ്യക്തിഗത അകൗണ്ടുകളുടെ കാര്യത്തിൽ, ഒറ്റ അക്കത്തിൽ അകൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് ഒറ്റ അക്ക തിയതിയിലും ഇരട്ട അക്കത്തിൽ അകൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് ഇരട്ട അക്ക തീയതിയിലും ട്രഷറി സേവനങ്ങൾ ലഭ്യമാക്കും. വ്യക്തിഗത ടി എസ് ബിയിൽ വരവ് വെച്ച് നൽകിയ പലിശ തുക പിൻവലിക്കുന്നത് ഒഴികെയുള്ള എല്ലാ ടി എഫ് ഡി സംബന്ധ ഇടപാടുകളും സേവനങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ട്രഷറിയിൽ ലഭ്യമാക്കേണ്ടതാണ് .

എല്ലാ പെൻഷൻകാർക്കും Kerala Pension Portal എന്ന വെബ് സെർവീസ് വഴിയും Kerala Pension എന്ന ആൻഡ്രോയിഡ് ആപ്ലികേഷൻ വഴിയും പെൻഷൻ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . ട്രഷറികളിൽ നേരിട്ട് എത്താതെ തന്നെ അകൗണ്ടുകളിലേക്ക് പി ടി എസ് ബി, ടി എസ് ബി, ഇ ടി എസ് ബി അകൗണ്ടുകളിൽ നിന്നും ബാങ്ക് അകൗണ്ടുകളിലേക്ക് തുക മാറ്റുന്നതിനായി ഓൺലൈൻ ടി എസ് ബി ബാങ്ക് സൗകര്യവും ഏർപെടുത്തി.

കൂടാതെ എല്ലാ ട്രഷറികളിലും ഇ-മെയിൽ മുഖേന പെൻഷൻ സംബന്ധമായ പരാതികളും അനുബന്ധ രേഖകളും സമർപിക്കാനും അവയുടെ പരിഹാരം കണ്ടെത്തി ഇ-മെയിൽ മുഖേന തന്നെ മറുപടി ലഭ്യമാക്കാനും സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുമുണ്ട്. എല്ലാ ട്രഷറികളുടെയും ഉദ്യോഗിക മെയിൽ ഐഡിയും ഫോൺ നമ്പറും വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെൻഷൻ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഡിക്ലറേഷൻ സമർപിക്കുന്നതിനായുള്ള അവസാന തീയതി നീട്ടാനായി സർകാരിലേക്ക് സമർപിച്ച ശുപാർശയിന്മേൽ മറുപടി ലഭ്യമാവുന്നത് വരെ പെൻഷൻകാർ ഇതിനായി ട്രഷറികളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. എന്നാൽ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചോ തപാൽ മുഖേനയോ ഡിക്ലറേഷൻ സമർപിക്കുന്നത് തുടരാമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് ആ ദിവസം പെൻഷൻ വിതരണം ചെയ്യില്ലെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Keywords: News, COVID-19, Pension, Online-registration, Kasaragod, Kerala, District Collector, Control of customers in the treasury; From now on pension will be disbursed on the basis of PTSB account ending numbers.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia