city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്റെ കീഴില്‍ 200 ഓളം തൊഴിലാളികളുണ്ട്, മിക്‌സിംഗ് യന്ത്രമുള്‍പെടെയുള്ള എല്ലാ ഉപകരണങ്ങളും, 5 വര്‍ഷമായി കരാര്‍ രംഗത്തുള്ള എനിക്കെതിരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല: ആരോപണങ്ങള്‍ക്ക് മറുപടിയുമായി കരാറുകാരന്‍ ശിഹാബ്

കാസര്‍കോട്: (www.kasargodvartha.com 21/11/2016) എന്റെ കീഴില്‍ 200 ഓളം തൊഴിലാളികളുണ്ട്. മിക്‌സിംഗ് യന്ത്രമുള്‍പെടെ കരാര്‍ പ്രവര്‍ത്തികള്‍ക്കുവേണ്ടുന്ന എല്ലാ ഉപകരണങ്ങളുമുണ്ട്. അഞ്ചു വര്‍ഷമായി കരാര്‍ രംഗത്തുള്ള ഞാന്‍ നടത്തിയ ഒരു പ്രവര്‍ത്തിയിലും ഇതുവരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ലെന്നും കരാറുകാരനായ ശിഹാബ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. കാസര്‍കോട് നഗരസഭയുടെ 2016- 17 വര്‍ഷത്തെ 30 കരാര്‍ പ്രവര്‍ത്തികളില്‍ 20 ഉം ശിഹാബ് നേടിയതിനെ സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ശിഹാബ്.

കരാര്‍ പ്രവര്‍ത്തികളില്‍ 18 ശതമാനം മുതല്‍ 25 ശതമാനം വരെ കുറവ് നല്‍കുന്നത് കൊണ്ട് തങ്ങളുടെ ലാഭവിഹിതത്തില്‍ ചെറിയ കുറവ് ഉണ്ടാകുന്നതല്ലാതെ പ്രവര്‍ത്തിയുടെ ഗുണനിലവാരത്തെ അത് ബാധിക്കില്ലെന്നും ശിഹാബ് വിശദീകരിച്ചു. എല്ലാ പ്രവര്‍ത്തികളും എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍ എന്നിവര്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. സോഷ്യല്‍ ഓഡിറ്റ് ഉള്‍പെടെയുള്ള എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ബില്ലുകള്‍ മാറുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഇന്റര്‍ലോക്ക്, നായക്‌സ് റോഡ്, പി.എ ഇബ്രാഹിം എസ് ബി ടി റോഡ് തുടങ്ങിയ പ്രവര്‍ത്തികള്‍ സമയബന്ധിതമായാണ് പൂര്‍ത്തീകരിച്ചത്.

Also Read:
വിശുദ്ധ കഅ്ബയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്; ഇന്ത്യക്കാരനെ പ്രവാസികള്‍ പിടികൂടി സുരക്ഷാ വിഭാഗത്തിന് കൈമാറി

സ്വകാര്യ മേഖലയില്‍ വീടുകളും വില്ലകളും ഫഌറ്റുകളും നിര്‍മ്മിക്കുന്ന കരാര്‍ പ്രവര്‍ത്തികള്‍ നടത്തുന്നത് കൊണ്ട് തൊഴിലാളികളുടെ കാര്യത്തിലും ഉപകരണങ്ങളുടെ കാര്യത്തിലും തടസമൊന്നും ഉണ്ടാകാറില്ല. മറ്റ് കരാറുകാരും 18 മുതല്‍ 20 ശതമാനം വരെ ബിലോ ചെയ്താണ് കരാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നത്. അതു കൊണ്ടു തന്നെ താന്‍ എടുത്ത കരാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ കീഴില്‍ 200 ഓളം തൊഴിലാളികളുണ്ട്, മിക്‌സിംഗ് യന്ത്രമുള്‍പെടെയുള്ള എല്ലാ ഉപകരണങ്ങളും, 5 വര്‍ഷമായി കരാര്‍ രംഗത്തുള്ള എനിക്കെതിരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല: ആരോപണങ്ങള്‍ക്ക് മറുപടിയുമായി കരാറുകാരന്‍ ശിഹാബ്


Related News:
കാസര്‍കോട് നഗരസഭയില്‍ 30 കരാറുകളില്‍ 20ഉം നേടിയെടുത്തത് കൗണ്‍സിലറുടെ ബന്ധു

Keywords:  Kasaragod, Kerala, Kasaragod-Municipality, Contractors, Contractor Shihab on tender controversy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia