city-gold-ad-for-blogger

ചെങ്കല്ല് കോണ്‍­ട്രാ­ക്ടര്‍ ഭാര്യാ വീ­ടി­ന­ടു­ത്ത് കു­ത്തേ­റ്റു മ­രി­ച്ച നി­ല­യില്‍

ചെങ്കല്ല് കോണ്‍­ട്രാ­ക്ടര്‍ ഭാര്യാ വീ­ടി­ന­ടു­ത്ത് കു­ത്തേ­റ്റു മ­രി­ച്ച നി­ല­യില്‍
ചെറു­വ­ത്തൂര്‍: ചെ­ങ്കല്ല് കോണ്‍­ട്രാക്ടറെ ഭാ­ര്യാ­വീ­ട്ടിന­ടു­ത്ത് കു­ത്തേറ്റ് മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. പു­ലി­യ­ന്നൂര്‍ സ്വ­ദേ­ശിയും വ­ലി­യപറ­മ്പ് ഇ­ട­യി­ല­ക്കാ­ട്ട് താ­മ­സ­ക്കാ­ര­നുമാ­യ കെ.ബാ­ല­നെ(58) ആ­ണ് ശ­നി­യാഴ്­ച രാ­ത്രി 11 മണി­യോ­ടെ കു­ത്തേ­റ്റ് മ­രി­ച്ച നി­ല­യില്‍ ക­ണ്ട­ത്.

ഭാര്യാമാതാവ് എം. മാധവിയുടെ വീടിന്റെ പടിഞ്ഞാറു വശത്തെ കൈപാട്ടില്‍ ചാലിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് എ.എസ്. പി. മഞ്ചുനാഥ പൈ, നീലേശ്വരം സി.ഐ. ബാബു പെരിങ്ങേത്ത്, ചീമേനി എസ്.ഐ. സുമേഷ്, ചന്തേര എസ്.ഐ. വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

ബാലന്‍ ശനിയാഴ്ച പുലിയന്നൂരിലെ സ്വന്തം വീട്ടില്‍ പോവുകയും രാത്രിയോടെ നാട്ടില്‍ തിരിച്ചു വരികയും ചെയ്തിരുന്നു. എന്നാല്‍ രാത്രി വൈകിയിട്ടും ഇടയിലക്കാട്ടെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് പ്രകാശന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ചാലില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. വയറ്റത്ത് ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. സ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കുന്നുണ്ട്.

ബാലന്റെ ഭാര്യ ഭാരതിയെ പ്രദേശത്ത് താമസിക്കുന്ന പാലക്കാട് സ്വദേശികളായ കള്ളുചെത്ത് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ശല്യം ചെയ്തിരുന്നതായി പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭാര്യാ സഹോദരനും ചെത്തുതൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടുകയും പരിക്കേറ്റ രണ്ട് ചെത്തുതൊഴിലാളികളെ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ബാലന്റെ കൊലപാതകം.

അതിനാല്‍ കൊലയ്ക്ക് പിന്നില്‍ ചെത്തുതൊഴിലാളികളുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് സംശയിക്കുന്നു. കള്ളുചെത്ത് തൊഴിലാളിയായ മോഹനന്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. മോഹനന്റേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ബാലന്റെ വീട്ടിനടുത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

ഇന്‍ക്വസ്‌ററിന് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാരതിയാണ് കൊല്ലപ്പെട്ട ബാലന്റെ ഭാര്യ. മക്കള്‍: ഷീല, ഷീജ, ഷീമ. മരുമക്കള്‍: മധു, പ്രകാശന്‍, കുമാരന്‍.
Keywords:  Cheruvathur, Murder, Stabbed, Police, Balan, Bharathi, Wife, Enquiry, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia