Compensation | '45,900 രൂപയ്ക്ക് വാങ്ങിയ ഫ്രിഡ്ജ് രണ്ട് മാസത്തിനകം തന്നെ കേടായി; പരാതി നൽകിയിട്ടും പരിഹരിച്ചില്ല'; വീട്ടമ്മയ്ക്ക് ഏജൻസിയും കംപനിയും ചേർന്ന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു
Oct 17, 2023, 14:15 IST
കാസർകോട്: (KasargodVartha) 45,900 രൂപയ്ക്ക് വാങ്ങിയ ഫ്രിഡ്ജ് രണ്ട് മാസത്തിനകം തന്നെ കേടായതിനെ തുടർന്ന് പരാതി നൽകിയിട്ടും പരിഹരിച്ചില്ലെന്ന പരാതിയിൽ വീട്ടമ്മയ്ക്ക് ഏജൻസിയും കംപനിയും ചേർന്ന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. കാസർകോട് നഗരത്തിലെ നായ്കസ് ഇലട്രോണിക്സ് സ്ഥാപന ഉടമയും ഹെയർ കംപനിയും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
ചെങ്കള ഇന്ദിര നഗർ തസ്കീൻ മൻസിലിലെ ആഇശത് സിബിരിയ നൽകിയ പരാതിയിലാണ് കാസർകോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് കെ കൃഷ്ണയും കമീഷൻ അംഗം കെ ജി ബീനയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ആഇശത് സിബിരിയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്: '2021 സെപ്റ്റംബർ 23ന് കാസർകോട്ടെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 45,900 രൂപ നൽകിയാണ് ഹെയർ കംപനിയുടെ ഏറ്റവും പുതിയ ഫ്രിഡ്ജ് വിലകൊടുത്ത് വാങ്ങിയത്. ഫ്രിഡ്ജ് വീട്ടിൽ എത്തിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ ഇതിന്റെ പ്രവർത്തനം നിൽക്കുകയായിരുന്നു. ഏജൻസിയെ പരാതി അറിയിച്ചതിനെ തുടർന്ന് കംപനിയുടെ ടെക്നീഷ്യൻ എത്തി പരാതി പരിഹരിച്ചു.
എന്നാൽ വീണ്ടും മാസങ്ങൾക്കുള്ളിൽ ഇതേ അവസ്ഥയായിരുന്നു. ഇത്തരത്തിൽ അഞ്ചോളം തവണ കേടാവുകയും നന്നാക്കുകയും ചെയ്തു. വാറന്റി സമയം അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇത്തരത്തിൽ ഫ്രിഡ്ജ് തകരാറിലായി. ഫ്രിഡ്ജിന്റെ ചില ഭാഗങ്ങൾ ഇതിൽ ഇല്ലെന്നും ഇത് എത്തിക്കാമെന്നുമായിരുന്നു ടെക്നീഷ്യൻ ഒടുവിൽ അറിയിച്ചത്. എന്നാൽ പിന്നീട് ടെക്നീഷ്യൻ വരികയോ ഫോൺ കോളുകളോട് പ്രതികരിക്കുകയോ ചെയ്തില്ല'.
ഫ്രിഡ്ജ് തകരാറിലായതിനാൽ സാധനങ്ങൾ കേടായി നശിക്കുന്നതായും വെള്ളം കനിഞ്ഞു പുറത്ത് വന്ന് അടുക്കള വൃത്തിഹീനമാവുന്നതായും കുട്ടികളെ കോളജുകളിൽ കൃത്യസമയത്ത് അയക്കാൻ ബുദ്ധിമുട്ട് നേരിട്ടുവെന്നതടക്കമുള്ള കാര്യങ്ങളും പരാതിയിൽ ഉന്നയിച്ചിരുന്നു.
മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് വീട്ടമ്മ കമീഷനെ സമീപിച്ചത്. വീട്ടമ്മയുടെയും ഏജൻസി അധികൃതരുടെയും കംപനിയുടെയും വാദങ്ങൾ കേട്ട ഫോറം അവർക്കുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. പരാതി നൽകിയ തീയതി മുതൽ ഒമ്പത് ശതമാനം പലിശയും, ഫോറത്തിൽ പരാതി നൽകുന്നതിനും മറ്റുമുള്ള ചിലവുകൾക്കുമായി 3000 രൂപയും നൽകാനും വിധിച്ചിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Consumer court, Compensation, Order, Consumer court directs to pay Rs. 30,000 compensation to customer.
< !- START disable copy paste -->