city-gold-ad-for-blogger
Aster MIMS 10/10/2023

Trains | ഉള്ളാളില്‍ പുതിയ ട്രാക് നിര്‍മാണം: ട്രെയിനുകള്‍ കൂട്ടത്തോടെ 4 മണിക്കൂര്‍ വരെ വൈകി; ഇന്റര്‍സിറ്റി കാസര്‍കോട്ട് നിര്‍ത്തിയിട്ടു

കാസര്‍കോട്: (www.kasargodvartha.com) ഉള്ളാളില്‍ പുതിയ പാളത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ കൂട്ടത്തോടെ നാലുമണിക്കൂര്‍ വരെ വൈകി. കോയമ്പത്തൂരില്‍ ഇന്റര്‍സിറ്റി കാസര്‍കോട്ട് ആറുമണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉള്ളാളില്‍ പുതിയ പാളം നിര്‍മിക്കുകയും പാളങ്ങള്‍ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മംഗ്‌ളൂറില്‍ നിന്നും ഉച്ചയ്ക്ക് പുറപ്പെടേണ്ട ചെന്നൈ മെയില്‍ നാലു മണിക്കൂര്‍ വൈകിയും 2.20 ന് പുറപ്പെടേണ്ട തിരുവനന്തപുരം എക്‌സ്പ്രസ് ആറുമണിക്കുമാണ് പുറപ്പെട്ടത്.
               
Trains | ഉള്ളാളില്‍ പുതിയ ട്രാക് നിര്‍മാണം: ട്രെയിനുകള്‍ കൂട്ടത്തോടെ 4 മണിക്കൂര്‍ വരെ വൈകി; ഇന്റര്‍സിറ്റി കാസര്‍കോട്ട് നിര്‍ത്തിയിട്ടു

വൈകീട്ടുള്ള ചെന്നൈ സൂപര്‍ഫാസ്റ്റ് ട്രെയിന്‍ ഒരു മണിക്കൂറോളം വൈകി. മംഗ്‌ളുറു - കണ്ണൂര്‍ പാസന്‍ജര്‍, മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തെയും ബാധിച്ചു. കോയമ്പത്തൂരില്‍ നിന്നും ഉച്ചയ്ക്ക് 12 മണിക്ക് കാസര്‍കോട്ടെത്തിയ ഇന്റര്‍സിറ്റി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ആറു മണിക്കൂറോളം പിടിച്ചിട്ട് വൈകീട്ട് ആറുമണിയോടെ ട്രാകിലെ ജോലി കഴിഞ്ഞ ശേഷമാണ് മംഗ്‌ളൂറിലേക്ക് വിട്ടത്.
      
Trains | ഉള്ളാളില്‍ പുതിയ ട്രാക് നിര്‍മാണം: ട്രെയിനുകള്‍ കൂട്ടത്തോടെ 4 മണിക്കൂര്‍ വരെ വൈകി; ഇന്റര്‍സിറ്റി കാസര്‍കോട്ട് നിര്‍ത്തിയിട്ടു

റിസര്‍വേഷന്‍ ചെയ്തവര്‍ക്കെല്ലാം ട്രെയിന്‍ വൈകുന്നതിന്റെ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. ട്രെയിന്‍ വൈകിയതിനാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞു. പലരും കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ വലഞ്ഞു.
           
Trains | ഉള്ളാളില്‍ പുതിയ ട്രാക് നിര്‍മാണം: ട്രെയിനുകള്‍ കൂട്ടത്തോടെ 4 മണിക്കൂര്‍ വരെ വൈകി; ഇന്റര്‍സിറ്റി കാസര്‍കോട്ട് നിര്‍ത്തിയിട്ടു

Keywords: Train News, Railway News, Kasaragod Railway Station, Malayalam News, Kerala News, Ullal News, Construction of new track at Ullal: Trains delayed up to 4 hours.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL