city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയപാത വികസനം; കാസർകോട് നഗരത്തിലെ മേൽപ്പാലത്തിന്റെ നിർമാണം അതിവേഗം; പൈലിങ് ടെസ്റ്റ് തുടങ്ങി

കാസർകോട്: (www.kasargodvartha.com 05.01.2022) ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ കറന്തക്കാട് മുതല്‍ നുള്ളിപ്പാടിവരെ നിര്‍മിക്കുന്ന മേൽപാലത്തിന്റെ പൈലിങ് ടെസ്റ്റിന് തുടക്കം കുറിച്ചു. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീചിൽ വരുന്ന ഒരേയൊരു മേൽപാലമാണ് കാസർകോട്ടേത്.
                         
ദേശീയപാത വികസനം; കാസർകോട് നഗരത്തിലെ മേൽപ്പാലത്തിന്റെ നിർമാണം അതിവേഗം; പൈലിങ് ടെസ്റ്റ് തുടങ്ങി

39 കിലോ മീറ്റർ ദൂരമാണ്‌ ആദ്യ റീചിലുള്ളത്‌. ഊരാളുങ്കൽ സൊസൈറ്റിക്കാണ്‌ കരാർ. 1704 കോടി രൂപയാണ്‌ ചിലവ്‌ റോഡരികിലെ മരങ്ങൾ മുറിക്കുകയും കെട്ടിടങ്ങൾ പൊളിച്ച്‌ മാറ്റുകയും ചെയ്തുവരികയാണ്. കാസർകോട്ട് കറന്തക്കാട് മുതൽ അയപ്പസ്വാമി ക്ഷേത്രം വരെ 1.16 കിലോ മീറ്റർ ദൂരത്തിലും 27 മീറ്റർ വീതിയിലുമായാണ് മേൽപാലം വരുന്നത്.

 

ഓരോ ഭാഗത്തെയും ഓരോ അടി വ്യത്യാസത്തിലുള്ള മണ്ണ് ശേഖരിച്ച് വിദഗ്ധ പരിശോധന നടത്തും. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്തിമമായി പിലർ പോയിന്റുകൾ നിശ്ചയിക്കുക. 30 തൂണുകളാണ് മേൽപാലത്തിനുണ്ടാവുക. ഒരു പിലർ നിർമിക്കുന്നതിന് എട്ട് പൈലിങ് വേണം. ഇങ്ങിനെ 240 പൈലിങ് വേണ്ടിവരും. ടെസ്റ്റിനായി ഒന്നര മാസം വേണ്ടി വരുമെന്നാണ് കരുതുന്നത്.

പിലർ പോയിന്റുകൾ നിശ്ചയിച്ച് കഴിഞ്ഞാൽ ഉടൻ നിർമാണ പ്രവർത്തനങ്ങളും തുടങ്ങാനാകും. മറ്റുവാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നുപോകുന്നതിനുള്ള റോഡ് സൗകര്യങ്ങൽ കൂടി ഒരുക്കിയ ശേഷമായിരിക്കും പൈലിങ് തുടങ്ങുക. ഈ ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതടക്കമുള്ള കാര്യങ്ങൾ നടന്നുവരികയാണ്.

Keywords:  Kerala, Kasaragod, News, Top-Headlines, National highway, Construction, City, Bridge, Road, Construction of the flyover in Kasaragod city is progressing rapidly.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia