city-gold-ad-for-blogger

School Building | ഇരിയണ്ണി, ചെമനാട് ഗവ. സെകന്‍ഡറി സ്‌കൂളുകള്‍ക്ക് 8 കോടി രൂപ ചിലവില്‍ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നു; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ഉദുമ: (www.kasargodvartha.com) ഇരിയണ്ണി, ചെമനാട് ഗവ. സെകന്‍ഡറി സ്‌കൂളുകള്‍ക്ക് എട്ട് കോടി രൂപ ചിലവില്‍ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.
    
School Building | ഇരിയണ്ണി, ചെമനാട് ഗവ. സെകന്‍ഡറി സ്‌കൂളുകള്‍ക്ക് 8 കോടി രൂപ ചിലവില്‍ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നു; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

മുളിയാര്‍ പഞ്ചായതിലെ ഇരിയണ്ണി ഗവ. വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിന് 3.9 കോടി രൂപ ചിലവില്‍ മൂന്ന് നില കെട്ടിടമാണ് ഒരുക്കുന്നത്. താഴത്തെ നിലയില്‍ ഓഫീസ് റൂമും രണ്ട് ക്ലാസ് റൂമും കെമിസ്ട്രി ലാബും, ഒന്നാം നിലയില്‍ മൂന്ന് ക്ലാസ് റൂമും ഐ ടി ലാബും, രണ്ടാം നിലയില്‍ രണ്ട് ലാബും രണ്ട് ക്ലാസ് റൂമുമാണ് നിര്‍മിക്കുന്നത്.
   
School Building | ഇരിയണ്ണി, ചെമനാട് ഗവ. സെകന്‍ഡറി സ്‌കൂളുകള്‍ക്ക് 8 കോടി രൂപ ചിലവില്‍ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നു; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ചെമ്മനാട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഇരുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ 12 ക്ലാസ് റൂമുകളും ടോയിലറ്റ് ബ്ലോകുകളും ഉണ്ടായിരിക്കും. കിഫ്ബി സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന പ്രവൃത്തികളുടെ ഇംപ്ലിമെന്റ് ഏജന്‍സി കിലയാണ്. രണ്ട് കെട്ടിടങ്ങളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് സി എച് കുഞ്ഞമ്പു പറഞ്ഞു.

Keywords: Iriyanni, Chemnad, Udma, CH Kunhambu, Kerala News, Kasaragod News, Uduma News, Education News, Consructing new bulidings for Iriyanni and Chemnad schools.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia