Election Result | വോർക്കാടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസിലെ വിമതരും മുസ്ലിം ലീഗ് അനുഭാവികളും അടങ്ങിയ ജനകീയ മുന്നണിക്ക് ജയം; തോൽപിച്ചത് സിപിഎമും കോൺഗ്രസും അടക്കം ഒരുമിച്ചുള്ള സഖ്യത്തെ
Oct 8, 2023, 22:54 IST
മഞ്ചേശ്വരം: (KasargodVartha) വിചിത്ര ബന്ധങ്ങൾ കൊണ്ട് ശ്രദ്ധേയമായ വോർക്കാടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസിലെ വിമതരും മുസ്ലിം ലീഗ് അനുഭാവികളും അടങ്ങിയ ജനകീയ മുന്നണിക്ക് ജയം. സിപിഎമും കോൺഗ്രസും അടങ്ങിയ മുന്നണിയെയാണ് പരാജയപ്പെടുത്തിയത്. 11 അംഗ ഡയറക്ടർ ബോർഡിലേക്ക് ജഗദീഷ് സി (1390 വോട്), മൂസ കുഞ്ഞി (1368), നിക്കോളാസ് മോന്തേറോ (1382), സതീഷ് (1355), സത്യനാരായണ ഭട്ട് (1370), വിനോദ് കുമാർ (1374), റാബിയ (1419), സുനിത ഡിസൂസ (1423), തുളസികുമാരി (1417), മുഹമ്മദ് ഹനീഫ് (1436) എന്നിവരാണ് വിജയിച്ചത്. എസ് സി പ്രതിനിധിയായി യുഡിഎഫിലെ പ്രവീൺ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിജെപി - നാല്, യുഡിഎഫ് വിമതർ - നാല്, ലീഗ് അനുഭാവികളായ രണ്ട് പേർ എന്നിങ്ങനെയാണ് ജനകീയ മുന്നണി സ്ഥാനാർഥികൾ മത്സരിച്ചത്. മറുഭാഗത്ത് കോൺഗ്രസ് - അഞ്ച്, ലീഗ് - മൂന്ന്, എൽഡിഎഫിൽ സിപിഎം - ഒന്ന്, സിപിഐ - ഒന്ന്, കേരള കോൺഗ്രസ് മാണി - ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫ് - എൽഡിഎഫ് മുന്നണികൾ ഒറ്റക്കെട്ടായി മത്സരിച്ചത്. ദിവാകര എസ്ജെ (977), ഗണേഷ് ബി (926), രവീഷ് മൊന്തേറോ (940), സുരേഷ വി (911), നസിയ (954), സരിത ഡിസൂസ (974), തനൂജ ആർ (988), ജഅഫർ സാദിഖ് (941) എന്നിവരാണ് യുഡിഎഫ് - എൽഡിഎഫ് സഖ്യത്തിൽ മത്സരിച്ച് പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് മുൻ ജില്ലാ പഞ്ചായത് അംഗവും കോൺഗ്രസ് നേതാവുമായ ഹർശാദ് വോർക്കാടി, പ്രവർത്തകരായ എസ് അബ്ദുൽ ഖാദർ ഹാജി, ആരിഫ് മച്ചംപാടി എന്നിവരെ കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക് കമിറ്റി പാർടിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്നതിനിടെയാണ് കോൺഗ്രസ് വിമതർ ഉൾപ്പെട്ട മുന്നണി വിജയിച്ചിരിക്കുന്നത്. 120 വർഷം പഴക്കമുളള ഈ സഹകരണ ബാങ്കിൽ നേരത്തെയും വിചിത്ര സഖ്യങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Vorkady, Cooperative Bank, Election, Malayalam News, BJP, Congress rebels and Muslim League supporters won in Vorkady Cooperative Bank Election.