city-gold-ad-for-blogger

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ തിരോധാനം: അന്വേഷണം തിരുവനന്തപുരത്തേക്ക്

കാസര്‍കോട്: (www.kasargodvartha.com 09.12.2016) കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പരപ്പ മാളൂര്‍ക്കയത്തെ കെ പി ബാലകൃഷ്ണനെ കാണാതായ സംഭവത്തില്‍  പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നവംബര്‍ 26ന് രാവിലെയാണ് ബാലകൃഷ്ണനെ കാണാതായത്. രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയ ബാലകൃഷ്ണന്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല.

പലയിടങ്ങളിലും അന്വേഷണം നടത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ബാലകൃഷ്ണന്റെ വീട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ബാലകൃഷ്ണന്‍ തിരുവനന്തപുരത്തുള്ളതായി സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രത്യേക പോലീസ് സംഘം തലസ്ഥാനത്തേക്ക് പോയിട്ടുണ്ട്.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ തിരോധാനം: അന്വേഷണം തിരുവനന്തപുരത്തേക്ക്

മകളുടെ വിവാഹാവശ്യാര്‍ഥം ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ നിന്ന് മൂന്നരലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയിരുന്നു. ഇതില്‍ ഒരു ലക്ഷം രൂപ മാത്രമേ ബാലകൃഷ്ണന് തിരിച്ചുനല്‍കാന്‍ സാധിച്ചുള്ളൂ. സാമ്പത്തിക ബാധ്യത ബാലകൃഷ്ണനെ അലട്ടിയിരുന്നുവെന്നും ഇക്കാരണത്താല്‍ ഇദ്ദേഹം നാട്ടില്‍ നിന്നും മാറിനില്‍ക്കുന്നതാകാമെന്നുമാണ് പോലീസ് നിഗമനം.

നവംബര്‍ 30ന് പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ കോവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോയിരുന്നു. ബാലകൃഷ്ണനെ ഈ വിദ്യാര്‍ഥികള്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കണ്ടതായി പോലീസിന് വിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിച്ചത്.

Keywords:  Kerala, kasaragod, Thiruvananthapuram, Congress, Missing, Leader, Police, Investigation, Busstand, Wedding, Jewellery, gold, Congress-leader's-missing-Police-investigation in TVM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia