പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Dec 29, 2015, 11:40 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/12/2015) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. തൃക്കരിപ്പൂര്‍ മണിയനൊടിയിലെ എള്ളത്ത് കുഞ്ഞികൃഷ്ണനെയാണ് (50) നീലേശ്വരം സി ഐ കെ ഇ പ്രമേചന്ദ്രന്‍ അറസ്റ്റുചെയ്തത്. തൃക്കരിപ്പൂരിന് സമീപത്തെ ഒരു പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.
ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്ര ട്രസ്റ്റി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന കുഞ്ഞികൃഷ്ണന്‍ നേരത്തെ ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. മൂന്ന് വിവാഹം കഴിച്ച കുഞ്ഞികൃഷ്ണന്‍ നേരത്തെ കൂടെ ജയിലിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യയോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടി സ്‌കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ട് മാസത്തോളമായി കുഞ്ഞികൃഷ്ണന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നവിവരം വെളിപ്പെടുത്തിയത്. പ്രതിയെ തിങ്കളാഴ്ച രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റുരേഖപ്പെടുത്തിയ പ്രതിയെ വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Congress leader arrested for molesting student, Trikaripur, Kasaragod, Kerala, Arrest, Molestation.