city-gold-ad-for-blogger

ബളാൽ പഞ്ചായത് പ്രസിഡന്റിനെതിരായ പൊലീസ് കേസ്; കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച് നടത്തി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 19.02.2022) ബളാൽ ഗ്രാമപഞ്ചായത്ത് സെക്രടറിയുടെ പരാതിയിൽ പ്രസിഡൻ്റ് രാജു കട്ടക്കയത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച് നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്‌ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ കാറളം റോഡ് ജംഗ്ഷനിൽ വെച്ച് പൊലീസ് തടഞ്ഞു.
                         
ബളാൽ പഞ്ചായത് പ്രസിഡന്റിനെതിരായ പൊലീസ് കേസ്; കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച് നടത്തി
     
മാർച് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സമുന്നതനായ കോൺഗ്രസ് നേതാവും മലയോരത്തിന്റെ വികസനനായകനും പൊതുജനസമ്മതനുമായ രാജു കട്ടക്കയത്തെ വ്യാജ പരാതിയുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഒതുക്കി കളയാമെന്ന് ആരും കരുതേണ്ടന്നും അദ്ദേഹത്തിനൊപ്പം പാർടി ഒറ്റക്കെട്ടായി അണിനിരക്കുമെന്നും പി കെ ഫൈസൽ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് എം പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഹരീഷ് പി നായർ, ജോമോൻ ജോസ്, ബി പ്രദീപ് കുമാർ, ഹകീം കുന്നിൽ, നാരായൺ, മീനാക്ഷി ബാലകൃഷ്ണൻ, എ സി എ ലത്വീഫ്, എം രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു. മാർചിൽ സ്ത്രീകൾ ഉൾപെടെ അനവധി പേർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Vellarikundu, Congress, Protest, March, Police-station, Balal, Panchayath, Complaint, Secretary, Congress held protest march to the police station.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia