city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രം പിണറായി വിജയന് ശബരിമലയെ തര്‍ക്ക സ്ഥലമാക്കിയ ഭരണാധികാരിയെന്ന സ്ഥാനം നല്‍കും: കോണ്‍ഗ്രസ്

കാസര്‍കോട്:(www.kasargodvartha.com 06/11/2018) കോടികണക്കിന് ഭക്തജനങ്ങള്‍ ആത്മസമര്‍പ്പണം ചെയ്യുന്ന ആത്മീയ കേന്ദ്രമായ ശബരിമലയെ തര്‍ക്ക സ്ഥലമാക്കിയ ഭരണാധികാരിയെന്ന സ്ഥാനമാണ് ചരിത്രം പിണറായി വിജയന് നല്‍കുകയെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കന്നില്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന സംരക്ഷണം ഉറപ്പ് വരുത്താനുള്ള ബാധ്യത വിസ്മരിച്ചു കൊണ്ടാണ് കോടതി വിധി അടിച്ചേല്‍പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കോടതി വിധിയോടല്ല, വൈരുധ്യാത്മക ഭൗതികവാദമെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധതയാണ് ബലപ്രയോഗത്തിലൂടെ മുഖ്യമന്ത്രി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളൊടാപ്പം നില്‍ക്കുന്നവരെല്ലാം സംഘ്പരിവാര്‍ അനുകൂലികളാണെന്ന പ്രചരണത്തിലൂടെ ബി ജെ പി പാളയത്തില്‍ ആളെ കൂട്ടാനാണ് സി പി എം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചരിത്രം പിണറായി വിജയന് ശബരിമലയെ തര്‍ക്ക സ്ഥലമാക്കിയ ഭരണാധികാരിയെന്ന സ്ഥാനം നല്‍കും: കോണ്‍ഗ്രസ്


ബി ജെ പി അജണ്ടയില്‍ എല്ലാവരും വീണു പോയെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന മുഖ്യമന്ത്രിയെയും സി പി എമ്മിനെയും ഉദ്ദേശിച്ചുള്ളതാണ്. ബി ജെ പി ഇച്ഛിക്കുന്നത് പോലെ തന്നെ പിണറായി വിജയനും സി പി എമ്മും ശബരിമല വിഷയത്തില്‍ നിന്നു കൊടുത്തതായും ഡി സി സി പ്രസിഡണ്ട് ആരോപിച്ചു. വിശ്വാസങ്ങളും ആചാരങ്ങളും മതേതര സമൂഹത്തിന്റെ ആണി കല്ലുകളാണ്. അത് തിരിച്ചറിഞ്ഞ് കൊണ്ടുള്ള നടപടികളാണ് ഭരണാധികാരികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ വെല്ലുവിളികളല്ല. ഭക്തജനങ്ങള്‍ക്ക് ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ തെരുവിലിറങ്ങേണ്ട ദുരവസ്ഥ സൃഷ്ടിച്ചവര്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Congress,Congress against Pinarayi Vijayan on Sabarimala issue

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia