city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Training | പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനവും വിലയിരുത്തലും നടത്തി

കാസര്‍കോട്: (KasargodVartha) പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ജില്ലയിലെ 58 അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് (എ.എല്‍.എം.ടിമാര്‍ക്ക്) പരിശീലനവും വിലയിരുത്തലും നടത്തി. അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള മൂന്നാം ഘട്ട പരിശീലനവും വിലയിരുത്തലുമാണ് നടത്തിയത്.

ഗൂഗിള്‍ ഷീറ്റ് മുഖേന 80 മാര്‍ക്കിന്റെ 80 ചോദ്യങ്ങളാണ് വിലയിരുത്തലിനായി ഉപയോഗിച്ചത്. പരിശീലനത്തില്‍ പങ്കെടുത്ത 32 പേര്‍ക്കും 75 ശതമാനം (60) മാര്‍ക്ക് ലഭിച്ചു. 75 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഏപ്രില്‍ ഒന്നിന് തുടര്‍ പരിശീലനം നടത്തും.

Training | പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനവും വിലയിരുത്തലും നടത്തി

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ട്രെയിനിംഗ് നോഡല്‍ ഓഫീസറായ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ട്രെയിനിംഗ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ വിലയിരുത്തലിനും പരിശീലനത്തിനും നേതൃത്വം നല്‍കി.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Presiding Officers Training, Conducted, Training, Evaluation, Master Trainers, Polling Officers, Election, Kasargod News, District Collector, K Inbasekar IAS, Conducted training and evaluation of Master Trainers who train Polling Officers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia