city-gold-ad-for-blogger

ആ വിളക്കണഞ്ഞു; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം, കണ്ണീരോടെ പ്രവാസ ലോകവും

മെട്രോ മുഹമ്മദ് ഹാജി: നഷ്ടമായത് അതുല്യ വ്യക്തിത്വം: ദുബൈ കെ എം സി സി

ദുബൈ(www.kasargodvartha.com 11.06.2020) മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ആ വിളക്കണഞ്ഞു; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം, കണ്ണീരോടെ പ്രവാസ ലോകവും

മത-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ അമൂല്യമായ സംഭാവനകളര്‍പ്പിച്ച അതുല്യ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മാഈല്‍, ഓര്‍ഗ. സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കളം, ആര്‍.ഷുക്കൂര്‍, മുഹമ്മദ്കുഞ്ഞി എം.എച്ച്, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ബക്കര്‍ ഹാജി, യൂസുഫ് മാസ്റ്റര്‍, സെക്രട്ടറിമാരായ അഷ്റഫ് കൊടുങ്ങല്ലൂര്‍, കെ.എം ഇസ്മാഈല്‍ അരൂര്‍, ഫാറൂഖ് പി.എ, കെ.പി.എ സലാം, മജീദ് മണിയോടന്‍, ഹസന്‍ ചാലില്‍, ഒ.മൊയ്തു, എസ്.നിസാമുദ്ദീന്‍, സാദിഖ് എസ്.എം, അഡ്വ. ഇബ്രാഹിം ഖലീല്‍, ഷുക്കൂര്‍ എറണാകുളം എന്നിവര്‍ അറിയിച്ചു.
ആ വിളക്കണഞ്ഞു; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം, കണ്ണീരോടെ പ്രവാസ ലോകവും

മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ എം എസ് എഫ് അനുശോചിച്ചു

കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെ മരണത്തില്‍ എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് മെട്രോ മുഹമ്മദ് ഹാജി എന്ന് എം എസ് എഫ് ജില്ല പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.
ആ വിളക്കണഞ്ഞു; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം, കണ്ണീരോടെ പ്രവാസ ലോകവും

മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം ഉത്തര മലബാറിന് തീരാ നഷ്ടം: കെസെഫ്

കാസര്‍കോട്: ഉത്തര മലബാറിന്റെ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രിയ രംഗത്ത് എന്നും സജീവ സാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചിരന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം ഒരു ശുന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു മികച്ച സംഘാടകനായ അദ്ദേഹം നിരവധി സംഘടനകളിലും കൂട്ടായ്മകളിലും നേതൃനിരയിലാണ് പ്രവര്‍ത്തിച്ചത്. ഒരു നല്ല സംരംഭകനായ അദ്ദേഹത്തിന് അനേകം വാണിജ്യ വ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കുവാനും വിജയിപ്പിക്കുവാനും സാധിച്ചു. വിഷമങ്ങളും ദുഃഖവും അനുഭവിക്കുന്ന ജനങ്ങളുടെ ആശ്രയമായി അദ്ദേഹം പ്രവര്‍ത്തിച്ചു. എളിമയുള്ള ഇടപ്പെടലും നിസ്വാര്‍ത്ഥമായ സേവനങ്ങളും ജനഹൃദയങ്ങളില്‍ സ്ഥാനം നേടികൊടുത്ത അദ്ദേഹത്തിന്റെ വിയോഗം ഉത്തര മലബാറിന് തിരാ നഷ്ടമാണെന്ന് കാസര്‍കോട് എക്‌സ്പാട്രിയറ്റ്‌സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ഭാരവാഹികളായ ചെയര്‍മാന്‍ മഹമ്മൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമിര്‍ കല്ലട്ര, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
ആ വിളക്കണഞ്ഞു; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം, കണ്ണീരോടെ പ്രവാസ ലോകവും

മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം തീരാ നഷ്ടം

ദുബൈ: (www.kasargodvartha.com 11.06.2020) മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും  ചന്ദ്രിക ദിനപത്രം ഡയറക്ടറും ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ  മെട്രോ മുഹമ്മദ്‌ ഹാജിയുടെ നിര്യാണം പൊതുസമൂഹത്തിന് തീരാനഷ്ടമാണ്. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം കാസർകോട് ജില്ലയിലെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ  നിറഞ്ഞുനിന്നു.

തികഞ്ഞ ഭക്തനും സമുദായ  സ്നേഹിയുമായിരുന്ന  അദ്ദേഹം ജില്ലയിൽ മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിന് നേതൃത്വം നൽകിയ മഹാ മനീഷിയാണ് എന്നതിന് തെളിവാണ് ഉഡുപ്പി പേജവാർ മഠാധിപതി ഉൾപ്പെടെയുള്ള ഹൈന്ദവ ആചാര്യൻമാരുമായും ആത്മീയ നേതാക്കളുമായും സന്യാസി ശ്രേഷ്ഠൻമാരുമായുമുള്ള സൗഹൃദം.

 പാണക്കാട് കുടുംബവുമായി വളരെ അടുപ്പം പുലർത്തിയിരുന്ന മുഹമ്മദ്‌ ഹാജി, യു എ ഇ കെ എം സി സി ഉപദേശക സമിതി അംഗം, മുംബൈ കേരള വെൽഫയർ ലീഗ്, മുംബൈ കേരള മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം മികച്ച വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു.

സമസ്തയുടെ മുന്നണിപ്പോരാളിയും നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നപ്പോൾ തന്നെ നല്ലൊരു സ്പോർട്സ് തല്പരനുമായിരുന്നുവെന്ന്  മാത്രമല്ല ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം  രേഖപ്പെടുത്തുന്നു. വേർപാടിന്റെ വേദന സഹിക്കുവാൻ കുടുംബാംഗങ്ങൾക്കു ശക്തി നൽകണേ നാഥാ. അല്ലാഹുവേ അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിസ്വർഗം നൽകി അനുഗ്രഹിക്കണമേ...ആമീൻ
-പി കെ അൻവർ നഹ

Keywords:  kasaragod, news, Kerala, Condolence, Death, Condolences for Metro Mohammed Haji

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia