Condolence | പിബി അഹ്മദിന് യാത്രാമൊഴി; മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി; നിര്യാണത്തില്‍ അനുശോചന പ്രവാഹം
May 6, 2023, 12:03 IST
ചെങ്കള: (www.kasargodvartha.com) വ്യവസായ പ്രമുഖനും ചെങ്കള പഞ്ചായത് മുന്‍ പ്രസിഡന്റുമായ പിബി അഹ്മദിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ശനിയാഴ്ച രാവിലെ 10.30 മണിയോടെ നായ്മാര്‍മൂല ബദ്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. മൃതദേഹം അവസാനമായി ഒരു നോക്ക് കാണുന്നതിനായി നൂറുക്കണക്കിന് ആളുകളാണ് നായ്മാര്‍മൂലയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖര്‍ വീട്ടിലും മസ്ജിദിലുമെത്തി അനുശോചനം രേഖപ്പെടുത്തി.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിബി അഹ്മദ് വെള്ളിയാഴ്ച ഉച്ചക്കാണ് വിടപറഞ്ഞത്. കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഐഎന്‍എല്‍ ജില്ലാ ട്രഷറര്‍, നായ്മാര്‍മൂല ബദര്‍ ജമാഅത് കമിറ്റി വൈസ് പ്രസിഡണ്ട്, നെല്ലിക്കട്ടെ ആമൂസ് നഗര്‍ ഫാത്വിമ മസ്ജിദ് പ്രസിഡണ്ട്, കാസര്‍കോട് സുന്നി സെന്റര്‍ നവീകരണ കമിറ്റി ഫിനാന്‍സ് സെക്രടറി, പിബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കനത്ത നഷ്ടമെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍
ഐഎന്‍എല്‍ പ്രസ്ഥാനത്തെ കെട്ടിപ്പെടുക്കുന്നതില്‍ ആത്മാര്‍ഥതയോടെ മുന്നില്‍ നിന്ന കാസര്‍കോട് ജില്ലയിലെ പ്രമുഖ പാര്‍ടി നേതാവും ജീവകാരുണ്യ സേവന രംഗത്ത് നിറ സാന്നിധ്യവുമായിരുന്ന പിബി അഹ്മദിന്റെ നിര്യാണം പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സംസ്ഥാന തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
അനുശോചിച്ച് പ്രമുഖര്‍
പിബി അഹ്മദിന്റെ നിര്യാണത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എ, എകെഎം അശ്റഫ് എം എല്‍ എ, സിപിഎം ജില്ലാ സെക്രടറി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് എ ഹമീദ് ഹാജി, ജെനറല്‍ സെക്രടറി അസീസ് കടപ്പുറം, ദേര സിറ്റി ചെയര്‍മാന്‍ മധൂര്‍ ഹംസ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ
ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സമ്മാനിച്ചാണ് പിബി അഹ്മദ് യാത്രയായതെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അനുസ്മരിച്ചു. ആ ഓര്‍മകള്‍ അദ്ദേഹം അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് നമ്മോട് പറയുന്നു. ചിലയിടങ്ങളില്‍ കാണിച്ചിട്ടുള്ള ധീരത അസാമാന്യമാണ്. പ്രായത്തില്‍ കവിഞ്ഞ തന്റേടവും ധൈര്യവും വളരെ ചെറുപ്പത്തില്‍ തന്നെ ഉണ്ടായിരുന്നു. രാഷ്ട്രീയ രംഗത്ത് ഒന്നിച്ചായിരുന്നപ്പോഴും, പരസ്പരം മാറി പ്രവര്‍ത്തിക്കേണ്ടി വന്നപ്പോഴും സ്‌നേഹബന്ധത്തിന് കോട്ടം വന്നില്ല. ഇഷ്ടപ്പെട്ടവരെ വേണ്ടുവോളം സ്‌നേഹിക്കുന്നതിന് മറ്റൊന്നും തടസമായിരുന്നില്ല. മരുന്നിനേക്കാള്‍ ഏത് രോഗത്തേയും പ്രതിരോധിക്കാന്‍ കഴിയുന്നത് മനക്കരുത്തിനാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അനിതര സാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പിബി അഹ്മദ് എന്ന് എന്‍എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.
സുന്നി നേതാക്കള്‍ അനുശോചിച്ചു
നിര്യാണത്തില്‍ അഖിലേന്‍ഡ്യ സുന്നി ജംഇയ്യതുല്‍ ഉലമ ജെനറല്‍ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്ലിം ജമാഅത് സംസ്ഥാന ജെനറല്‍ സെക്രടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, സഅദിയ്യ ജെനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സെക്രടറി എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കേരള മുസ്ലിം ജമാഅത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സെക്രടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, സെക്രടറി എന്‍ അലി അബ്ദുല്ല, ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും സുന്നി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kerala News, Malayalam News, PB Ahmad, Condolence, Kasaragod News, Obituary News, Politics, Political News, Condolence on death of PB Ahmad.
< !- START disable copy paste -->