city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലയെടുപ്പോടെ ബേക്കൽ; കോട്ടയുടെ പൂർണമായ ദൃശ്യം ഒറ്റ ഫ്രെയിമിൽ

കാസർകോട്: (www.kasargodvartha.com 24.07.2021) ടൂറിസം ഭൂപടത്തിൽ തലയെടുപ്പോടെ നിക്കുന്ന ബേക്കൽ കോട്ടയുടെ പൂർണമായ ദൃശ്യം ഒറ്റ ഫ്രെയിമിൽ. ഉദുമയിലെ ഫോടോഗ്രാഫറായ എൻ എ ഭരതനാണ് ബേക്കൽ കോട്ടയുടെ ഈ മൊഞ്ച് പകർത്തിയത്. കോട്ടയുടെ പ്രധാന കവാടവും, ചുറ്റുമതിലും, അകത്തെ സുന്ദരമായ കാഴ്ചകളും, അമ്പലവും പച്ചപ്പും, കൽപ്പടവുകളും, തെക്കും പടിഞ്ഞാറും ഭാഗത്തുള്ള കടൽത്തീരവുമെല്ലാം ഭരതന്റെ ഒറ്റ ഫ്രെയിമിലുള്ള ദൃശ്യത്തിൽ കാണാം.

കോട്ടയുടെ താഴെ നിന്നും ഭരതൻ ഇതിനായി എടുത്തത് വിവിധ ഭാവത്തിലുള്ള 49 ഫോടോകളാണ്. എല്ലാ ദൃശ്യങ്ങളും താഴെ നിന്ന് ക്യാമറയിൽ പകർത്തിയതാണ്. നികോണിന്റെ 750 ക്യാമറയാണ് ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ചത്. ഈ പടങ്ങളെല്ലാം കമ്പ്യൂടർ സഹായത്തോടെ സംയോജിപ്പിച്ചാണ് ഒരു ചിത്രമാക്കി മാറ്റിയത്.

സ്ഥിരമായി ബേക്കൽ കോട്ടയിൽ സന്ദർശനം നടത്തിയിരുന്ന ഭരതൻ കോട്ടയുടെ ദൃശ്യങ്ങൾ മുഴുവൻ മനസിൽ പകർത്തിയ ശേഷമാണ് ഫ്രെയിമിൽ ഒരുക്കിയത്. ദിവസവും കുറെ മണിക്കൂറുകൾ ഇതിനായി മാറ്റിവെച്ച ഇദ്ദേഹം ഈ ദൗത്യം 27 ദിവസമെടുത്താണ് പൂർത്തിയാക്കിയത്.

തലയെടുപ്പോടെ ബേക്കൽ; കോട്ടയുടെ പൂർണമായ ദൃശ്യം ഒറ്റ ഫ്രെയിമിൽ

10 അടി നീളത്തിലും ഏഴ് അടി വീതിയിലുമുള്ള വലിയ ദൃശ്യം ആവശ്യക്കാർക്ക് തയ്യാറാക്കി നൽകാനുള്ള ആഗ്രഹത്തിലാണ് ഭരതൻ. കോട്ട ചിത്രത്തിന്റെ ഭംഗിയറിഞ്ഞ് പലരും ഇദ്ദേഹത്തെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. മാങ്ങാട് സ്വദേശിയായ ജ്യോത്സ്യർക്ക് എട്ടടി നീളമുള്ള ചിത്രം തയ്യാറാക്കി നൽകി കഴിഞ്ഞു.

1985 മുതൽ ഉദുമയിൽ വൈശാഖ് സ്റ്റുഡിയോ നടത്തി വരുന്ന ഭരതൻ മൂന്ന് പതിറ്റാണ്ടിലേറെയായി ഫോടോഗ്രാഫി രംഗത്ത് സജീവമാണ്. കണ്ണൂർ കോട്ടയുടെ ദൃശ്യവും ഒറ്റ ഫ്രെയിമിൽ ചിത്രീകരിച്ച് ഇദ്ദേഹം ശ്രദ്ധനേടിയിരുന്നു.

ഈ ദൃശ്യം ഇപ്പോഴും കണ്ണൂർ പിആർഡി ഓഫീസിലുണ്ട്. കണ്ണൂർ കോട്ടയുടെ ചിത്രത്തിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് നിരവധി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, എരോൽകാവ് തുടങ്ങിയ ചിത്രങ്ങളും ഒരു ഫ്രെയിമിൽ ഈ അതുല്യ കലാകാരൻ ഒരുക്കിയിട്ടുണ്ട്.

അതേസമയം ടൂറിസം രംഗത്ത് ഏറെ സാധ്യതയുള്ള ദൃശ്യം ഏറ്റെടുക്കാൻ ബിആർഡിസിയെ സമീപിച്ചിട്ടും അവർ അവഗണിച്ചുവെന്നും മറ്റാരും ശ്രമകരമായ ഈ വർകിന് തയ്യാറായിട്ടില്ലയെന്നും ഭരതൻ പറഞ്ഞു.

Keywords:  Kasaragod, Kerala, Bekal, State, Tourism, Photography, Photo, Top-Headlines, Bekal Fort, Complete view of Bekal Fort in a single frame.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia