city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Excessive fares | 'ഒന്ന് മീറ്റർ ഇടാമോ?'; നഗരത്തില്‍ ഓടുന്ന ഓടോറിക്ഷകളില്‍ പലതും അമിത ചാര്‍ജ്‌ ഈടാക്കുന്നതായി യാത്രക്കാർ; ജനങ്ങൾ ദുരിതത്തിൽ; പരാതിയുമായി മര്‍ചന്റ്‌സ്‌ അസോസിയേഷന്‍

കാസർകോട്: (www.kasargodvartha.com) നഗരത്തില്‍ ഓടുന്ന ഓടോറിക്ഷകളില്‍ പലതും അമിത ചാര്‍ജ്‌ ഈടാക്കുന്നതായി പരാതി ഉയരുന്നു. ഓടോറിക്ഷകളില്‍ മീറ്റർ പ്രവർത്തിപ്പിക്കാറില്ലെന്നും അതിനാൽ അമിത കൂലി ഈടാക്കുന്നതായും യാത്രക്കാർ പറയുന്നു. സംസ്ഥാനത്ത്‌ എല്ലാ ജില്ല ആസ്ഥാനത്തും ഓടോറിക്ഷകളില്‍ മീറ്റര്‍ പ്രകാരമുള്ള നിരക്ക് ഈടാക്കുമ്പോൾ കാസർകോട് നഗരത്തില്‍ മാത്രമാണ്‌ ഇതിന് അപവാദമെന്നാണ് ആക്ഷേപം.
  
Excessive fares | 'ഒന്ന് മീറ്റർ ഇടാമോ?'; നഗരത്തില്‍ ഓടുന്ന ഓടോറിക്ഷകളില്‍ പലതും അമിത ചാര്‍ജ്‌ ഈടാക്കുന്നതായി യാത്രക്കാർ; ജനങ്ങൾ ദുരിതത്തിൽ; പരാതിയുമായി മര്‍ചന്റ്‌സ്‌ അസോസിയേഷന്‍

സാധാരണക്കാരായ തൊഴിലാളികളും, വിദ്യാര്‍ഥികളും, സ്ത്രീകളുമാണ് യാത്രയ്ക്കായി ഓടോറിക്ഷകളെ ഏറ്റവുമധികം ആശ്രയിക്കുന്നത്. സ്വകാര്യ വാഹനമില്ലാത്തവര്‍ക്ക് ഇതല്ലാതെ മറ്റൊരു യാത്രാമാര്‍ഗങ്ങളുമില്ലാത്തതിനാല്‍ അമിത ചാര്‍ജു കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഒരേ സ്ഥലത്തേക്ക്‌ തന്നെ പല റിക്ഷകളും വിവിധ ചാര്‍ജുകള്‍ ഈടാക്കുന്ന അവസ്ഥയുമുണ്ട്.

രാത്രി കാലങ്ങളിൽ ഓടോറിക്ഷ ഡ്രൈവർമാർ പറയുന്നതാണ് നിരക്ക്. മറ്റു വഴികളില്ലാത്തതിനാൽ യഥാർഥ നിരക്കിന്റെ രണ്ടും മൂന്നും ഇരട്ടി തുക നൽകി യാത്രചെയ്യേണ്ട ഗതികേടിലാണ് സാധാരണക്കാർ. വാടക സംബന്ധിച്ച് ദിവസവും ഓടോറിക്ഷാ ഡ്രൈവര്‍മാരുമായി വാക്കു തര്‍ക്കവും പതിവാണ്. നടപടി എടുക്കേണ്ട മോടോർ വാഹനവകുപ്പ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് പൊതുജനങ്ങൾ പറയുന്നു.

അതേസമയം നിരക്ക്‌ ഏകീകരിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഓടുന്ന എല്ലാ ഓടോറിക്ഷകളിലും മീറ്റര്‍ പ്രകാരമുളള ചാര്‍ജുകള്‍ ഈടാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ കാസർകോട് മര്‍ചന്റ്‌സ്‌ അസോസിയേഷന്‍ റീജ്യനൽ ട്രാന്‍സ്‌പോര്‍ട് ഓഫീസറോട്‌ ആവശ്യപ്പെട്ടു.

Keywords:  Kasaragod, Kerala, News, Top-Headlines, Auto-Rickshaw, Travel, Complaint, People, Merchant-association, Complaints that many autorickshaws charge excessive fares. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia