Auto-rickshaw | അനുമതിയില്ലാത്ത ഓടോറിക്ഷകൾ കാസർകോട്ട് പെരുകുന്നതായി പരാതി; പ്രതിഷേധവുമായി ഡ്രൈവർമാർ; 'സ്റ്റാൻഡിൽ വെക്കാതെ പുറത്തുനിന്നും യാത്രക്കാരെ കയറ്റാൻ ശ്രമിച്ച ഓടോറിക്ഷ പിടിയിൽ'
Nov 28, 2023, 18:59 IST
കാസർകോട്: (KasargodVartha) അനുമതിയില്ലാത്ത ഓടോറിക്ഷകൾ കാസർകോട്ട് പെരുകുന്നതായി പരാതി. ഇതിനെതിരെ പ്രതിഷേധവുമായി ഡ്രൈവർമാർ രംഗത്തുവന്നു. സ്റ്റാൻഡിൽ വെക്കാതെ പുറത്തുനിന്നും യാത്രക്കാരെ കയറ്റാൻ ശ്രമിച്ച ഒരു ഓടോറിക്ഷ തടഞ്ഞുവെച്ചതിന്റെ അടിസ്ഥാനത്തിൽ ഹോം ഗാർഡ് എത്തി ഓടോറിക്ഷ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രധാനമായും കാസർകോട് നഗരത്തിൽ രണ്ട് ഓടോറിക്ഷ സ്റ്റാൻഡുകളാണ് ഉള്ളത്, ഒന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും മറ്റൊന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുമാണ്. സ്റ്റാൻഡിൽ ക്യൂ സംവിധാനമാണ്. ഇതിന് കാത്ത് നിൽക്കാതെ നഗരത്തിനകത്ത് നിന്നും പുറത്തുനിന്നും എത്തുന്ന ഓടോറിക്ഷകൾ ആളുകളെ പുറത്തുനിന്നും മറ്റും കയറ്റി അമിത വാടക വാങ്ങി ഡ്രൈവർമാർക്ക് പേരുദോഷം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
നഗരസഭ നൽകുന്ന നമ്പർ ഉപയോഗിക്കുന്ന ഓടോറിക്ഷകൾക്ക് മാത്രമാണ് കാസർകോട്ട് സ്റ്റാൻഡിൽ പ്രവേശനം ഉള്ളത്. പുറത്ത് നിന്നും വരുന്ന ഓടോറിക്ഷകൾ ആളുകളെ കയറ്റി പോകുന്നത് കാരണം അരമണിക്കൂറും ഒരു മണിക്കൂറും വരെ കാത്തിരുന്നാൽ പോലും വാടക ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും കുടുംബം പോറ്റാൻ കഴിയുന്നില്ലെന്നുമാണ് ഡ്രൈവർമാരുടെ പരാതി. അംഗീകാരമില്ലാത്ത സർവീസ് നടത്തുന്ന ഡ്രൈവറുടെ വിവരങ്ങൾ നൽകണമെന്ന് ഡിവൈഎസ്പി നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഓടോറിക്ഷ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയതെന്നും ഡ്രൈവർമാർ വ്യക്തമാക്കി.
Keywords: Kasargod, Kasaragod News, Kerala, Kerala News, Auto Rickshaw, Complaint, Illegal, Driver, Station, Bus stand, Complaints that illegal auto-rickshaws increasing in Kasaragod.
< !- START disable copy paste -->