city-gold-ad-for-blogger

Complaint | 'രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം'; ആശങ്കയോടെ മൊഗ്രാൽ കൊപ്പളം പ്രദേശവാസികൾ

മൊഗ്രാൽ: (www.kasargodvartha.com) കഴിഞ്ഞ നാല് ദിവസങ്ങളിലായി രാത്രികാലത്ത് സാമൂഹിക വിരുദ്ധർ മൊഗ്രാൽ കൊപ്പളം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. രാത്രി തറാവീഹ് നിസ്‌കാര സമയത്തും, വെളുപ്പിന് ഒരു മണിക്കും മൂന്നു മണിക്കും ഇടയിലുമാണ് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ഈ സംഘം കൊപ്പളം ട്രാൻസ്ഫോർമറിന്റെ ഫീസുകൾ ഊരി മാറ്റുകയും പ്രദേശത്തെ ഇരുട്ടിലാക്കുകയും ചെയ്തതായി പരാതിയുണ്ട്. പരിചയമില്ലാത്ത ഒരു സംഘം വീടുകളിലെ ടെറസിലും മുൻഭാഗത്തും ഇരിക്കുന്നത് കണ്ടതായി സ്ത്രീകളും കുട്ടികളും പറയുന്നു. പ്രദേശവാസികൾ അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
                  
Complaint | 'രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം'; ആശങ്കയോടെ മൊഗ്രാൽ കൊപ്പളം പ്രദേശവാസികൾ

മൊഗ്രാൽ തീരപ്രദേശത്ത് ലഹരി ഉപയോഗിക്കുന്നവരേറെയുണ്ടെന്നും, ഇവർ കടപ്പുറത്ത് താവളമാക്കുന്നതായും നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഇവരോ അല്ലെങ്കിൽ മണൽ കടത്തുന്നതിന് വേണ്ടി, പൊലീസിനെ നിരീക്ഷിക്കാൻ അകമ്പടി പോകുന്നവരോ ആകാം ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുന്നതെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിക്കുന്നു. പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
                  
Complaint | 'രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം'; ആശങ്കയോടെ മൊഗ്രാൽ കൊപ്പളം പ്രദേശവാസികൾ

Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Complaint, Mogral, Complaints of anti-social activities at night. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia