city-gold-ad-for-blogger

യാത്രക്കാരെ പാതിവഴിയില്‍ ഇറക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ നടപടിക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 19/12/2016) യാത്രക്കാരെ പാതിവഴിയില്‍ ഇറക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരുടെ നടപടിക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകനായ മുനീര്‍ മുനമ്പമാണ് മന്ത്രിക്ക് പരാതി നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസില്‍ പൊയിനാച്ചിയില്‍ നിന്നും കാസര്‍കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന യാത്രക്കാരെയാണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പെരുവഴിയില്‍ ഇറക്കാന്‍ ശ്രമിച്ചത്.

ബസ് പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് വഴി, മല്ലികാര്‍ജ്ജുന ക്ഷേത്ര വഴിയാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടത്. പക്ഷെ ഈ ബസ് പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറാതെ ഐ ഡി ബി ഐ ബാങ്കിന് സമീപം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകാതെ കറന്തക്കാട് വഴി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ പോകുന്നുവെന്നുമാണ് പരാതി.

കണ്ടക്ടറുടെ ഈ നടപടിയില്‍ ചന്ദ്രഗിരി ജംഗ്ഷന്‍, പഴയ ബസ് സ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങളില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഐഡിബിഐ ബാങ്കിന് സമീപം ഇറങ്ങി ദുരിതത്തിലാവുകയാണ് ചെയ്യുന്നത്. ലഗേജുമായി യാത്രചെയ്യുന്ന യാത്രക്കാര്‍ പിന്നീട് ഓട്ടോ വിളിച്ച് ലക്ഷ്യസ്ഥാനത്ത് എത്തേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഓട്ടോയിലോ മറ്റൊരു ബസിലോ കയറി പോകേണ്ട സ്ഥിതിയുമാണ് ഇതു മൂലം ഉണ്ടാകുന്നത്.

ഇൗ നടപടി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ യാത്രക്കാരോട് തട്ടിക്കയറുകയും പ്രതികരിക്കാനാകാതെ സ്ത്രീകളും കുട്ടികളുമടക്കം ഇറങ്ങേണ്ട അവസ്ഥയുമാണുള്ളത്. താന്‍ ഇതിനെ എതിര്‍ത്തെങ്കിലും തന്നോട് തട്ടിക്കയറുകയും ആക്രമിക്കാന്‍ വരികയും ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് മുനീര്‍ മുനമ്പം നല്‍കിയ പരാതിയില്‍ പറയുന്നത്. കണ്ടക്ടറുടെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങാതായതോടെ തന്നെ മാത്രം ബസ് ഡ്രൈവര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടിറക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബസിലെ കണ്ടക്ടറുടെ ഈ നടപടിയില്‍ ഒരുപാട് യാത്രക്കാര്‍ ദുരിത്തിലാവുന്നുണ്ടെന്നും ഇത്തരം കണ്ടക്ടര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മുനീര്‍ മുനമ്പം പരാതിയില്‍ ആവശ്യപ്പെട്ടു.
യാത്രക്കാരെ പാതിവഴിയില്‍ ഇറക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ നടപടിക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിക്ക് പരാതി നല്‍കി

Keywords:  Kasaragod, Kerala, KSRTC, KSRTC-bus, complaint, Minister, Complaint to Transport minister against KSRTC.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia