Eloped | ഒന്നരവയസുള്ള ഇരട്ടകുട്ടികളുമായി യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി
Mar 4, 2023, 19:38 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ഒന്നരവയസുള്ള ഇരട്ടകുട്ടികളുമായി യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതായി പരാതി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30 കാരിക്കെതിരെയാണ് സഹോദരന്‍ വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ഭര്‍തൃ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി മക്കളെയും കൂട്ടി ഇറങ്ങിയത്. എന്നാല്‍ യുവതിയുടെ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി നാട്ടില്‍ തന്നെയുള്ള കാമുകന്റെ കൂടെ ഒളിച്ചോടിയെന്ന കാര്യം അറിയുന്നത്. ഇരുവരേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Eloped, Complaint, Investigation, Woman, Childrens, Police, Vellarikundu, Complaint that woman with her one and a half year old twin children eloped with her boyfriend.
< !- START disable copy paste -->