Complaint | കാസർകോട്ടെ സിപിഎം പ്രാദേശിക നേതാവിനെ തിരുവനന്തപുരം സ്വദേശിനിയായ യുവതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Dec 27, 2023, 19:03 IST
അമ്പലത്തറ: (KasargodVartha) സിപിഎം പ്രാദേശിക നേതാവായ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ 53 കാരനെ തിരുവനന്തപുരം സ്വദേശിനിയായ യുവതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായുള്ള പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുല്ലൂര്‍ കേളോത്ത് സ്വദേശിയുടെ പരാതിയിലാണ് അമ്പലത്തറ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
20 ദിവസം മുമ്പാണ് സിപിഎം നേതാവിനെ തിരുവനന്തപുരം സ്വദേശിനിയായ അജിത എന്ന യുവതി ആദ്യം ഫോണില്‍ വിളിച്ചത്. 'താന്‍ നിര്‍ദേശിക്കുന്ന ഒരു സ്ത്രീയുടെ ലോകല്‍ ഗാർഡിയന്‍ ആകണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ വിളിച്ചത്. ഇദ്ദേഹം ഇവരുടെ ആവശ്യം നിരസിച്ചു. പിന്നീട് വീണ്ടും വിളിച്ച് ഇതേ ആവശ്യം ഉന്നയിക്കുകയും മംഗ്‌ളൂറിവില്‍ എത്തണമെന്നും ആവശ്യപ്പെട്ടു', പരാതിയിൽ പറയുന്നു.
ഈ ആവശ്യവും സിപിഎം നേതാവ് നിരസിച്ചതോടെ കഴിഞ്ഞ ദിവസം വീണ്ടും വിളിക്കുകയും താന്‍ പറഞ്ഞത് പോലെ അനുസരിച്ചില്ലെങ്കില്‍ ജീവന്‍ അപായപ്പെടുത്തുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ചാണ് സിപിഎം നേതാവ് പൊലീസില്‍ പരാതിയുമായി എത്തിയത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുത്ത് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
യുവതി വിളിച്ച ഫോണ്‍ നമ്പറും പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. ഇദ്ദേഹം മുമ്പ് ഇവരെ വിളിച്ചിട്ടുണ്ടോ എന്നുള്ള കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. വിളിച്ച സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തിവരുന്നുണ്ട്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint, Crime, Harassing, Constantly, Complaint that woman constantly calling and harassing CPM leader. < !- START disable copy paste -->