Complaint | 'ജല അതോറിറ്റിയില്‍ തരികിടപ്പണി'; പൊളിഞ്ഞുവീഴാറായ സ്ലാബ് ശരിയാക്കാതെ പെയിന്റ് അടി പ്രഹസനം
Apr 28, 2023, 18:55 IST
കാസര്‍കോട്: (www.kasargodvartha.com) ജല അതോറിറ്റിയില്‍ (Kerala Water Authority) തരികിടപ്പണിയെന്ന് ആക്ഷേപം. അരനൂറ്റാണ്ട് മുമ്പ് വിദ്യനഗറില്‍ നിര്‍മിച്ച ജല അതോറിറ്റി ഓഫീസില്‍ അറ്റകുറ്റപ്പണി നടത്താതെ പെയിന്റ് അടി പ്രഹസനം നടത്തിയെന്നാണ് പരാതി. നേരത്തെ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റും സബ് ഡിവിഷന് ഓഫീസും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.
ബാവിക്കര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായതോടെ ശുദ്ധീകരണ പ്ലാന്റ് മുളിയാര്‍ പഞ്ചായതിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ സബ് ഡിവിഷന് ഓഫീസ് മാത്രമാണ് വിദ്യനഗറില്‍ പ്രവര്‍ത്തിക്കുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലായിരുന്നു കെട്ടിടം. മുകളില്‍ നിന്നുള്ള ചോര്‍ച തടയാന്‍ ഇപ്പോള്‍ ഷീറ്റിട്ടുണ്ട്. എന്നാല്‍, അടിയില്‍ നിന്നും ചുമരില്‍ തട്ടിയും വെള്ളം കനിഞ്ഞിറങ്ങുന്ന സ്ഥിതിയുണ്ട്.
ഇതിനിടയിലാണ് ജല അതോറിറ്റി ഓഫീസില്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ വന്‍തുക ചിലവഴിച്ച് പെയിന്റ് അടിച്ചിരിക്കുന്നത്. ജനലിന്റെ സണ്‍ ഷെയ്ഡ് പലതും ദ്രവിച്ച് കമ്പി പുറത്തേക്ക് തള്ളി നില്ക്കുന്ന നിലയിലാണ്. ഇത് സിമന്റ് കൊണ്ട് അടച്ച് അറ്റകുറ്റപ്പണി നടത്താതെയാണ് പെയിന്റ് നടത്തിയിരിക്കുന്നത്. ഇതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. ഇത്തരം പ്രഹസന നാടകം ഒഴിവാക്കാനാണ് ജല അതോറിറ്റി ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

Keywords: Kasaragod News, Kerala News, Malayalam News, Kerala Water Authority, Government Of Kerala, Complaint, Complaint that water authority office painted without maintenance.
< !- START disable copy paste --> 