city-gold-ad-for-blogger

'കാസർകോട് ജെനറൽ ആശുപത്രിയിലെ മരംമുറി'; സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കാസർകോട്: (www.kasargodvartha.com 18.02.2022) കാസർകോട് ജെനറൽ ആശുപത്രി വളപ്പിൽ നിന്ന് ലക്ഷങ്ങളുടെ തേക്ക് അടക്കമുള്ള മരങ്ങൾ മുറിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസാണ് കേസ് റെജിസ്റ്റർ ചെയ്തത്.
        
'കാസർകോട് ജെനറൽ ആശുപത്രിയിലെ മരംമുറി'; സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു


ഇപ്പോഴുള്ള പ്രവേശന കവാടം വൺവേ ആക്കി പിൻഭാഗത്ത് കൂടി തിരിച്ചിറങ്ങുന്ന വഴിയുണ്ടാക്കാൻ അഞ്ച് മരങ്ങൾ മുറിക്കാൻ കാസർകോട് നഗരസഭ കരാറുകാരന് അനുമതി നൽകിയിരുന്നതെന്നാണ് വിവരം. എന്നാൽ ഇതിന്റെ മറവിൽ നാല് തേക്ക് മരങ്ങളും മൂന്ന് പാഴ് മരങ്ങളും മുറിച്ചതായി കാണിച്ചാണ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ രണ്ടാം ശനിയാഴ്ചയാണ് മരംമുറി തുടങ്ങിയത്. 3.20 ലക്ഷം രൂപയുടെ മരങ്ങൾ മുറിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, General Hospital, Police, Case, Registration, Complaint that trees were cut down at Kasargod General Hospital; police registered case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia