Complaint | വീടിന് നേരെ കല്ലെറിഞ്ഞതായി പരാതി; 'ജനൽ ചില്ലുകൾ തകർന്നു'; പൊലീസ് അന്വേഷിക്കുന്നു
Dec 28, 2023, 12:48 IST
എരിയാൽ: (KasargodVartha) വീടിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ജനൽ ചില്ലുകൾ തകർന്നതായി പരാതി. എരിയാൽ കൊറുവയലിലെ സോമനാഥന്റെ വീടിന് നേരെയാണ് അക്രമം. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സോമനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Malayalam,Keraa, Kasaragod, Crime, Police, Investigation, Wednesday, Complaint that stones thrown at house