Police Booked | സിപിഎം ഭരിക്കുന്ന അഗ്രികൾചറൽ സൊസൈറ്റിയിൽ പണയം വെച്ച 28.5 പവൻ സ്വർണം സെക്രടറി തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
Sep 26, 2023, 13:55 IST
ബേഡകം: (www.kasargodvartha.com) സിപിഎം ഭരിക്കുന്ന അഗ്രികൾചറൽ കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ പണയം വെച്ച 28.5 പവൻ സ്വർണം സെക്രടറി തട്ടിയെടുത്തതായുള്ള ഇടപാടുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൊസൈറ്റി സെക്രടറി മണികണ്ഠനെതിരെയാണ് കേസ്. കുറ്റിക്കോൽ പരപ്പ സ്വദേശിനി പി ഇന്ദിരയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പല തവണകളായി സൊസൈറ്റിയിൽ പണയം വെച്ച സ്വർണാഭരണങ്ങളാണ് സെക്രടറി തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. 2009 മാർച് മാസം മുതൽ 2018 ഓഗസ്റ്റ് വരെയുള്ള വിവിധ കാലയളവിലാണ് സംഭവം നടന്നതെന്നാണ് ആരോപണം. പണയ കാലാവധി തീരും മുമ്പ് ഇവ പലിശ അടച്ച് പുതുക്കി വന്നിരുന്നുവെന്നും സ്വർണാഭരങ്ങൾ മുഴുവൻ തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് ബാങ്ക് ലോകറിൽ സ്വർണാഭരങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതെന്നും ഇന്ദിര പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ ബാങ്ക് അധികൃതർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ സെക്രടറിയെ സംഘത്തിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതുസംബന്ധിച്ച് മധ്യസ്ഥ ചർച്ചകൾ വിഫലമായതോടെയാണ് വിഷയം സംബന്ധിച്ച പരാതി പൊലീസിൽ എത്തിയത്. സ്വർണം പണയം വെക്കുമ്പോൾ ഉണ്ടായിരുന്ന സെക്രടറി മണികണ്ഠനായത് കൊണ്ട് ഇയാളാണ് സ്വർണം തട്ടിയെടുത്തെന്ന് സംശയിക്കുന്നതായി ഇന്ദിര പരാതിയിൽ പറയുന്നു.
സിപിഎം മുൻ ജില്ലാ കമിറ്റി അംഗവും പഞ്ചായത് പ്രസിഡന്റുമായിരുന്ന സി ബാലനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. ഇന്ദിരയ്ക്ക് നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരിച്ചുനൽകാമെന്ന് ഉറപ്പ് നൽകിയതിനാലാണ് പരാതി നൽകുന്നത് നീണ്ടുപോയതെന്നാണ് പറയുന്നത്. ഒടുവിൽ ഇന്ദിര നിയമത്തിന്റെ വഴി തേടുകയായിരുന്നു.
Keywords: News, Bedakam Kasaragod, Kerala, Police Booked, Bedakam, Cooperative Society, Complaint that secretary stole gold pledged in society.
< !- START disable copy paste -->