city-gold-ad-for-blogger
Aster MIMS 10/10/2023

Police Complaint | കൃത്രിമ രേഖകള്‍ ഹാജരാക്കി 70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

രാജപുരം: (www.kasargodvartha.com) വ്യാജരേഖ ചമച്ച് സര്‍കാര്‍ സ്ഥാപനമായ കെ എസ് എഫ് ഇ മാലക്കല്ല് ശാഖയിലെ ചിട്ടികളില്‍ നിന്നും 70 ലക്ഷം രൂപയോളം വായ്പ തട്ടിയെടുത്തുവെന്ന പരാതിയില്‍ എട്ട് പേര്‍ക്കെതിരെ രാജപുരം പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തു. കെ എസ് എഫ് ഇ മാലക്കല്ല് ശാഖാ മാനജര്‍ കെ ദിവയാണ് പൊലീസില്‍ പരാതി നല്‍കിയത്.
         
Police Complaint | കൃത്രിമ രേഖകള്‍ ഹാജരാക്കി 70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം ഇസ്മാഈല്‍ (36 ), ആഇശ, സഫിയ (63), എസ്എ ശഹാന (24), എം സുഹറ (49), ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എ ജവാദ് (25), ഇംതിയാസ്, രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഫാരിസ് (35) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കൃത്രിമ രേഖകളുടെ അടിസ്ഥാനത്തില്‍ ആധാരം അസലായി ഉപയോഗിച്ചും വ്യാജ നികുതി രസീത്, പൊസഷന്‍ സര്‍ടിഫികറ്റ് എന്നിവ ഹാജരാേക്കിയും വിവിധ ചിട്ടികളില്‍ നിന്നായി പല തവണകളായി 70 രൂപയോളം തട്ടിയെടുത്ത് തിരിച്ചടക്കാതെ കെ എസ് എഫ് ഇയെ വഞ്ചിച്ചുവെന്നാണ് പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
           
Police Complaint | കൃത്രിമ രേഖകള്‍ ഹാജരാക്കി 70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Keywords: Malayalam News, Rajapuram News, Police FIR, Kerala News, Kasaragod News, Crime News, Complaint that Rs. 70 lakh cheated by producing forged documents.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL