city-gold-ad-for-blogger
Aster MIMS 10/10/2023

Police Booked | സ്‌കൂളില്‍ നിന്ന് പ്രൊജക്ടറുകള്‍ മോഷ്ടിച്ചതായി പരാതി; പൊലീസ് കേസെടുത്തു

പൊയിനാച്ചി: (www.kasargodvartha.com) ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് രണ്ട് പ്രൊജക്ടറുകള്‍ മോഷണം പോയതായി പരാതി. ജൂലൈ ഏഴിനും 12നും ഇടയിലാണ് സംഭവം. ഈ സമയത്ത് മഴകാരണം കലക്ടര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ തുടര്‍ചയായി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കഴിഞ്ഞദിവസം സ്‌കൂള്‍ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
     
Police Booked | സ്‌കൂളില്‍ നിന്ന് പ്രൊജക്ടറുകള്‍ മോഷ്ടിച്ചതായി പരാതി; പൊലീസ് കേസെടുത്തു

സ്‌കൂള്‍ സ്റ്റേജിന്റെ ഇരുഭാഗത്തുമായി പ്രവര്‍ത്തിക്കുന്ന ഒന്‍പതാം ക്ലാസിലെ രണ്ട് ഡിവിഷനുകളില്‍ സ്ഥാപിച്ചിരുന്ന പ്രൊജക്ടറുകളാണ് നഷ്ടപ്പെട്ടത്. 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൈറ്റ് പദ്ധതിയിലാണ് പ്രൊജക്ടറുകള്‍ സ്‌കൂളിന് ലഭിച്ചത്. ജനലിന് മുകളിലെ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് മുറിക്കുള്ളില്‍ കയറിയതെന്ന് സംശയിക്കുന്നു.

സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Theft, Robbery, Complaint, Police, School, Investigation, Chattanchal, Complaint that projectors stolen from school; Police Booked.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia