Complaint | യുവാവ് ബസ് തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് മുന്‍വശത്തെ ചില്ല് അടിച്ച് തകര്‍ത്തതായി പരാതി
Nov 1, 2023, 18:42 IST
ബേഡകം: (KasargodVartha) ബൈകിലെത്തിയ യുവാവ് ബസ് തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് മുന്‍ വശത്തെ ചില്ല് അടിച്ച് തകര്‍ത്തതായി പരാതി. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ബന്തടുക്ക ആനക്കല്ലിലാണ് സംഭവം. ചില്ല് തകര്‍ന്ന് കോളജ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. തകര്‍ന്ന ചില്ല് കഷണം കണ്ണില്‍ തെറിച്ചാണ് പെണ്‍കുട്ടിക്ക് പരുക്കേറ്റത്.
ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് യാത്രക്കാരുമായി പോകവെയാണ് സംഭവം. ബസ് നിര്‍ത്തിയിട്ടതോടെ യാത്രക്കാര്‍ ഏറെ നേരം ദുരിതത്തിലായി. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. അപ്പോഴേക്കും അക്രമി ബൈകില്‍ രക്ഷപ്പെട്ടിരുന്നു. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.

Keywords: Bedakam, Malayalam News, Kerala News, Kasaragod News, Bedakam News, Complaint, Crime, Crime News, Complaint that man attacked bus.
< !- START disable copy paste -->