Police FIR | 'ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബ്രാൻഡഡ് കംപനിയുടെ പേരിൽ വ്യാജ അരി വിൽപന'; പൊലീസ് കേസെടുത്തു
Oct 18, 2022, 17:18 IST
കാസർകോട്: (www.kasargodvartha.com) ബ്രാൻഡഡ് കംപനിയുടെ പേരിൽ വ്യാജ അരി വിൽപന നടത്തിയെന്ന വ്യത്യസ്ത പരാതികളിൽ പൊലീസ് കേസെടുത്തു. രണ്ട് കേസാണ് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്തത്. 'ഫാമിലി' എന്ന പേരിലുള്ള ബിരിയാണി അരി കർണാടക ഷിവമൊഗ്ഗയിലെ ശുഭം ഫ്രൂട്സ് ആൻഡ് ട്രേഡേഴ്സും 'തനിമ' എന്ന പേരിലുള്ള ബിരിയാണി അരി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇല്യാസ് എന്നയാളും വിൽപന നടത്തിയെന്നാണ് കേസ്.
കണ്ണൂർ തളിപ്പറമ്പിലെ കെ സമീറാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ശുഭം ഫ്രൂട്സ് ആൻഡ് ട്രേഡേഴ്സ് 2018 മുതലും ഇല്യാസ് 2021 ഡിസംബർ ഒന്ന് മുതലും വ്യാജ ഉത്പന്നങ്ങൾ കാസർകോട്ടും കേരളത്തിലുടനീളവും വിൽപന നടത്തിവരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കുറഞ്ഞ നിലവാരത്തിലുള്ള അരി തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തുന്നുവെന്നാണ് ആരോപണം. ഇതുവാങ്ങി വഞ്ചിതരായവരും ഏറെയുണ്ടെന്ന് പരാതികളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Complaint that fake products sold in the name of branded company, Kerala, Kasaragod, news, Top-Headlines, Police, Rice, Fake, Hosdurg, Case, Investigation, Complaint.