വെള്ളരിക്കുണ്ടിലെ ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് പരാതി; നോട്ടീസ് നല്‍കാനൊരുങ്ങി പഞ്ചായത്ത്
Jul 16, 2020, 16:02 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.07.2020) ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ വെള്ളരിക്കുണ്ടിലെ ലോഡിംഗ് തൊഴിലാളികള്‍ക്ക് ഉടമ തൊഴില്‍ നിഷേധിക്കുന്ന സ്ഥാപനത്തിന് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് പരാതി. വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡില്‍ പോലീസ് സ്റ്റേഷനടുത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിനാണ് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് കാണിച്ച് വെള്ളരിക്കുണ്ടിലെ സംയുക്ത ചുമട്ടു തൊഴിലാളികള്‍ ബളാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്.
നിലവില്‍ വെള്ളരിക്കുണ്ട് ടൗണില്‍ പ്രവര്‍ത്തിക്കുന്നസ്ഥാപനത്തിന് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് അനുവദിച്ച വ്യാപാര ലൈസന്‍സ് ഉണ്ട്. ഇതിന്റെ മറവില്‍ ഉന്നത സ്വാധീനം വെച്ച് ഉടമ ബളാല്‍ പഞ്ചായത്തിലും സ്ഥാപനം നിര്‍മ്മിക്കുകയായിരുന്നു. ഒരു വ്യക്തിയുടെ സ്ഥലത്ത് മാസം 30,000 രൂപയോളം വാടകയ്ക്കാണ് സ്ഥാപനം ഏകദേശം 6,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്ഥാപനം നിര്‍മ്മിച്ചത്.ഓഫീസ് മുറിയും സാധങ്ങള്‍ സൂക്ഷിക്കാന്‍ ആയി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയ സ്ഥാപനത്തിന് നിലവില്‍ പഞ്ചായത്ത് നമ്പര്‍ പോലുമില്ലെന്നാണ് ആക്ഷേപം. പൊതുമരാമത്ത് റോഡരികില്‍ കെട്ടിടം പണിയുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ഇവര്‍ പാലിച്ചില്ലെന്നാണ് പരാതി.
നാലു മാസം മുമ്പാണ് ഇവിടെ സ്ഥാപനം നിര്‍മ്മിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുംഇവിടേക്ക് എത്തുന്ന ബില്‍ഡിങ് നിര്‍മ്മാണ സാധന സാമഗ്രികള്‍ കണ്ടെയ്നര്‍ ലോറികളില്‍ നിന്നും സ്ഥാപന ഉടമ നിലവില്‍ സ്ഥാപനത്തിലെ ജീവനക്കാരെ വെച്ചാണ് ഇറക്കുന്നത്. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് തന്റെ തൊഴിലാളികള്‍ക്ക് ഉണ്ടെന്നും അതിനാല്‍ സ്ഥാപനത്തില്‍ ലോഡ് ഇറക്കാന്‍ ചുമട്ടു തൊഴിലാളികള്‍ വേണ്ട എന്നുമാണ് ഉടമയുടെ ഭാഷ്യം.
വെള്ളരിക്കുണ്ടിലെ ചുമട്ടു തൊഴിലാളികളും സ്ഥാപന ഉടമയും തമ്മില്‍ ഇക്കാര്യത്തില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പ് എത്തിയ കണ്ടെയ്നര്‍ ലോറി ആഴ്ചകളോളം സാധനം ഇറക്കാന്‍ കഴിയാതെ ഇവിടെ കിടന്നിരുന്നു.ഇതുമായി ബന്ധപ്പെട്ടു തൊഴിലാളി നേതാക്കളും ഉടമയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു.
ഇതിനിടയില്‍ ബില്‍ഡേഴ്സ് ഉടമ ഹൈക്കോടതിയെ സമീപിക്കുകയും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ തൊഴിലാളി സാക്ഷ്യ പത്രവും കരിന്തളം പഞ്ചായത്തിന്റെ വ്യാപാര ലൈസന്‍സും മുന്‍ നിര്‍ത്തി അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ ലോഡ് എത്തിയപ്പോള്‍ ഇറക്കാന്‍ ചെന്ന വെള്ളരിക്കുണ്ടിലെ ചുമട്ടു തൊഴിലാളികളെ ഈ വിധിയുടെ പേരില്‍ ഉടമ ലോഡ് ഇറക്കുവാന്‍ സമ്മതിച്ചതുമില്ല.
മാത്രവുമല്ല ഹൈക്കോടതി വിധിയുള്ളതിനാല്‍ ഉടമയ്ക്ക് പോലീസിന്റെ സംരക്ഷവും ലഭിച്ചുവെന്ന് തൊഴിലാളികള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ലോഡ് ഇറക്കാന്‍ പോയ തൊഴിലാളികളെ പോലീസ് പിന്തിരിപ്പിച്ചു അയക്കുകയുമായിരുന്നു.ഹൈക്കോടതി വിധി ഉള്ളതിനാലാണ് വിഷയത്തില്‍ ഇടപെട്ടത് എന്നും കോവിഡ് പശ്ചാത്തലത്തില്‍ പൊതുവെ ജോലികള്‍ കുറഞ്ഞതിനാല്‍ ഉള്ള ജോലികള്‍ എല്ലാവരും പങ്കിടണമെന്നും സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും വെള്ളരിക്കുണ്ട് സി ഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബളാല്‍ പഞ്ചായത്തിലെ സ്ഥാപനം പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന പരാതി അന്വേഷിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നടപടികള്‍ പഞ്ചായത്ത് കൈക്കൊള്ളുമെന്നും ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.അതേ സമയം ആവശ്യമായ എല്ലാ രേഖകളോടെയുമാണ് തന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉടമയും കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
Keywords: Kasaragod, Kerala, news, Panchayath, Vellarikundu, Complaint that the company which denied employment to the load workers in Vellarikundu did not have a license
< !- START disable copy paste -->