city-gold-ad-for-blogger

വീട്ടുമുറ്റത്ത് നിത്തിയിട്ടിരുന്ന കാർ മോഷണം പോയതായി പരാതി; വാഹനം 14 ലക്ഷം രൂപയുടേത്

ഉദുമ:(www.kasrgodvatha.com 13.03.2022) വീട്ടുമുറ്റത്ത് നിത്തിയിട്ടിരുന്ന കാർ മോഷണം പോയതായി പരാതി. ഉദുമ മുതിയക്കാലിലെ സുനിൽ കുമാറിന്റെ വീട്ടിലാണ് സംഭവം നടന്നത്. 14 ലക്ഷം രൂപ വില വരുന്ന കെഎൽ 60 എം 1200 നമ്പർ കാറാണ് മോഷണം പോയത്.
                             
വീട്ടുമുറ്റത്ത് നിത്തിയിട്ടിരുന്ന കാർ മോഷണം പോയതായി പരാതി; വാഹനം 14 ലക്ഷം രൂപയുടേത്

കപ്പൽ ജീവനക്കാരനാണ് സുനിൽ കുമാർ. ബന്ധുവിന് അസുഖം കാരണം ഭാര്യ സ്വന്തം വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഗേറ്റിൻ്റെ പൂട്ട് പൊളിച്ചനിലയിലാണ്.

പിറക് വശത്തെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറുകയും പിന്നീട് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കി കാറുമായി കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം. സിസിടിവിയുടെ ഹാർഡ് ഡിസ്കും കവർന്നിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Uduma, Robbery, Car, Complaint, Police, Case, Complaint that car parked in the backyard stolen.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia