ഭർതൃഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലെത്തിയ 20 കാരിയെ കാണാതായതായി പരാതി; പൊലീസ് കേസെടുത്തു; മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിൽ
Mar 22, 2022, 21:48 IST
ആദൂർ: (www.kasargodvartha.com 22.03.2022) ഭർതൃമതിയായ 20കാരിയെ കാണാതായതായി പരാതി. യുവതിയുടെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. അതേ സമയം യുവതിയുമായി നേരത്തേ സൗഹൃദത്തിലായിരുന്ന യുവാവിനെയും നാട്ടിൽ നിന്നും കാണാതായതായി വിവരമുണ്ട്.
തളിപ്പറമ്പിലെ ഭർതൃഗൃഹത്തിൽ നിന്നും ഒരാഴ്ച മുമ്പ് ആദൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്വന്തം വീട്ടിലെത്തിയ യുവതിയാണ് ഇക്കഴിഞ്ഞ മാർച് 20 ന് രാവിലെ വീട്ടിൽ നിന്നും കാണാതായത്.
ഇതേ തുടർന്ന് തുടർന്ന് മാതാവ് ആദൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടവർ ലൊകേഷൻ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Woman, Missing, Adhur, Police, Case, Investigation, Mobile Phone, Man, Taliparamba, Young woman missing, Complaint that 20-year-old young woman missing.
< !- START disable copy paste -->