കാര്‍ വില്‍പനക്കാരനേയും സുഹൃത്തിനേയും ചതിയിലൂടെ വിളിച്ചുവരുത്തി 8 മണിക്കൂറോളം തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി; ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം 4 പേര്‍ക്കെതിരെ കേസ്
Mar 21, 2022, 19:25 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2022) കാര്‍ വില്‍പനക്കാരനേയും സുഹൃത്തിനേയും ചതിയിലൂടെ വിളിച്ചുവരുത്തി എട്ട് മണിക്കൂറോളം തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം നാല് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
ചട്ടഞ്ചാല്‍ തെക്കില്‍ ഫെറിയിലെ ബെന്‍തോട് ഹൗസില്‍ അഹ് മദിന്റെ മകനും കാര്‍ വില്പനക്കാരനുമായ അബ്ദുല്‍ ഫജാസിന്റെ പരാതിയിലാണ് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അച്ചു, അന്‍സാബ്, സമീര്‍, അസീസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച് എട്ടിന് ഉച്ചക്ക് ഒരുമണി മുതല്‍ രാത്രി 10 മണി വരെ ഫജാസിനേയും സുഹൃത്ത് ഖാലിദിനേയും തടഞ്ഞു നിര്‍ത്തി അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.
ഫജാസിന്റെ വിവാഹ മോചനത്തിന് ശേഷമുള്ള കോടതിയിലെ കേസ് ഒത്തു തീര്‍പ്പാക്കാത്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യാപിതാവ് ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് ഫജാസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് തന്ത്രപൂര്‍വമാണ് ഫജാസിനേയും സുഹൃത്തിനേയും വിളിച്ചു വരുത്തിയതെന്നും കാര്‍ വില്‍പനയിലൂടെ ലഭിച്ച തന്റെ പോകറ്റിലുണ്ടായിരുന്ന 38,000 രൂപയും തട്ടിയെടുത്തതായും ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി കാസര്‍കോട് ടൗണ്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Police, Investigation, Car, Case, Chattanchal, Complaint of young man; case against 4 persons.
< !- START disable copy paste -->