കിടപ്പറയിൽ നിന്ന് യുവതിയുടെ മൂന്നരപവൻ്റെ വള മോഷ്ടിച്ചെന്ന് പരാതി; രണ്ടാനച്ഛനെതിരെ കേസ്
Dec 2, 2021, 19:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2021) കിടപ്പറയിൽ നിന്നും യുവതിയുടെ മൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണവള മോഷ്ടിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. ചിത്താരി മൂക്കുടിലെ സ്വാലിഹിന്റെ ഭാര്യ ജുനൈബയുടെ (24) പരാതിയിലാണ് മാതാവിൻ്റെ രണ്ടാം ഭര്‍ത്താവ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സത്താറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
പരാതിയിൽ പറയുന്നതിങ്ങനെ: 'ഇക്കഴിഞ്ഞ ഒക്ടോബര്‍ 21 ന് രാവിലെ 10 മണിക്കും ഉച്ചക്ക് 12 മണിക്കും ഇടയിലാണ് സംഭവം നടന്നത്. രാവിലെ ആശുപത്രിയില്‍ പോയി ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അലമാരയുടെ താക്കോല്‍ കിടക്കയുടെ അടിഭാഗത്താണ് സൂക്ഷിച്ചിരുന്നത്. ആശുപത്രിയില്‍ നിന്നും എത്തി കിടന്നുറങ്ങി രാത്രി ഏഴ് മണിയോടെ താക്കോല്‍ നോക്കിയപ്പോള്‍ കട്ടിലിനടിയിൽ കാണാനില്ലായിരുന്നു. പരിശോധനയിൽ താക്കോല്‍ മറ്റൊരു സ്ഥലത്ത് വെച്ചതായി കണ്ടെത്തി. അലമാര തുറന്നു നോക്കിയപ്പോഴാണ് അകത്തു സൂക്ഷിച്ചിരുന്ന സ്വര്‍ണവള നഷ്ടപ്പെട്ടതായി കണ്ടത്'.
സത്താറിന്റെ 15 വയസുള്ള മകനും ഇവരോടൊപ്പമാണ് താമസം. മകനോട് അന്വേഷിച്ചപ്പോള്‍ അലമാര തുറന്ന് അതിനകത്ത് പണമോ സ്വര്‍ണമോ ഉണ്ടെങ്കില്‍ എടുത്തുതരണമെന്ന് പലപ്പോഴും രണ്ടാനച്ഛൻ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വര്‍ണവള എടുപ്പിച്ചത് രണ്ടാനച്ഛനാണെന്നും മകന് സമ്മതിച്ചതായി ജുനൈബ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയശേഷമാണ് സത്താറിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.

Keywords: News, Kerala, kasaragod, Top-Headlines, Theft, Complaint, Police, Registration, Investigation, Kanhangad, Robbery, House, Hospital, Complaint of theft; police case registered.
< !- START disable copy paste -->